Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ്ണുവിന്‍റെ പേരില്‍...

ജിഷ്ണുവിന്‍റെ പേരില്‍ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്​ടിച്ചത് ഡിവൈ.എസ്​.പിയാണെന്ന്​ കുടുംബം

text_fields
bookmark_border
ജിഷ്ണുവിന്‍റെ പേരില്‍ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്​ടിച്ചത് ഡിവൈ.എസ്​.പിയാണെന്ന്​ കുടുംബം
cancel

വളയം: പാമ്പാടി നെഹ്​റു കോളജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ പേരിൽ  വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്​ടിച്ചത് ഡിവൈ.എസ്.പി ബിജു കെ. സ്​റ്റീഫനാണെന്നും കേ​െസടുത്ത് അന്വേഷണം നടത്താന്‍  സര്‍ക്കാര്‍ തയാറാകണമെന്നും ജിഷ്ണുവി​​​െൻറ കുടുംബം ആവശ്യപ്പെട്ടു.

ജിഷ്ണുവി​​​െൻറ പേരില്‍ പ്രത്യക്ഷപ്പെട്ട ആത്മഹത്യക്കുറിപ്പ് ജിഷ്ണുവി​​​െൻറ  കൈയക്ഷരത്തിലുള്ളതായിരുന്നില്ലെന്ന് മുൻ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈ.എസ്​.പി ബിജു കെ. സ്​റ്റീഫനെതിരായ ജിഷ്ണുവി​​​െൻറ അമ്മ മഹിജയുടെ ആരോപണം. ഇദ്ദേഹത്തെ ചോദ്യംചെയ്താല്‍ ഗൂഢാലോചന പുറത്തുവരുമെന്നും മഹിജ പറഞ്ഞു. 

ആദ്യം കേസ് അന്വേഷിച്ച ബിജു കെ. സ്​റ്റീഫന്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെന്‍ഷനിലുമായിരുന്നു. കോളജ് മാനേജ്മ​​െൻറ്​ വിദ്യാര്‍ഥികളില്‍ നിന്ന്  മുന്‍കൂട്ടി വെള്ളപേപ്പറിൽ ഒപ്പിട്ടു വാങ്ങിയതായും ജിഷ്ണു കോപ്പിയടിച്ചതായി ആരോപിച്ച് ഹാജരാക്കിയതും വ്യാജ രേഖയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjishnu murder casemahijadysp biju k stephen
News Summary - jishnu murder case mahija dysp biju k stephen
Next Story