ജിഷ്ണുവിെൻറ മാതാവ് സി.ബി.െഎ ക്ക് കത്തയച്ചു
text_fieldsവളയം: പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ സി.ബി.ഐ ഡയറക്ടർക്ക് കത്തയച്ചു. ജിഷ്ണുകേസിലെ സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് നടപടി.
ജിഷ്ണുകേസ് എെറ്റടുക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് അറിയിക്കാൻ സി.ബി.ഐക്ക് നാലാഴ്ച കോടതി സമയം അനുവദിച്ചിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണം കൊലപാതകമാെണന്ന് മഹിജ കത്തിൽ ആരോപിച്ചു. മൃതദേഹപരിശോധനയും ഫോറൻസിക് പരിശോധനയും അട്ടിമറിക്കപ്പെട്ടു. വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത് ഡിവൈ.എസ്.പി. ബിജു കെ. സ്റ്റീഫെൻറ നേതൃത്വത്തിലാണെന്ന് കുടുംബം നേരേത്ത ആരോപിച്ചിരുന്നു. ആത്മഹത്യ ക്കുറിപ്പിലെ കൈയക്ഷരം ജിഷ്ണുവിേൻറതല്ല എന്ന് മുൻ െപാലീസ് മേധാവി ടി.പി. സെൻകുമാർ സ്ഥിരീകരിച്ചിരുന്നു. കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടെന്നന്ന കുടുംബത്തിെൻറ ആരോപണം ശരിവെക്കുന്ന രീതിയിലാണ് മുൻ ഡി.ജി.പിയുടെ നിഗമനംമെന്നും കത്തിൽ പറയുന്നു.
