Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ്​ണു കേസിൽ...

ജിഷ്​ണു കേസിൽ വീഴ്​ചയുണ്ടായിട്ടില്ല -കോടിയേരി

text_fields
bookmark_border
ജിഷ്​ണു കേസിൽ വീഴ്​ചയുണ്ടായിട്ടില്ല -കോടിയേരി
cancel

കണ്ണൂർ: സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്ര​െൻറ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ച് സി. പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാനത്തി​െൻറ പ്രസ്താവന പ്രതിപക്ഷനേതാവിന് ആയുധമായെന്നും ശത്രുക്കൾക്ക് ആയുധം നൽകുന്നതരത്തിൽ നേതാക്കൾ മുന്നണിമര്യാദ മറക്കരുതെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മി​െൻറ ഭാഗത്തുനിന്ന് ചിലർ പരസ്യമായി പ്രതികരിച്ചതുൾപ്പെടെ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന്  കൂട്ടിച്ചേർത്ത കോടിയേരി, സി.പി.െഎയുമായി ഉഭയകക്ഷിചർച്ച നടത്തുകയോ ദേശീയനേതൃത്വങ്ങൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുകേയാ വേണമെന്നും  ആവശ്യപ്പെട്ടു.

കേന്ദ്രഭരണത്തി​െൻറ പിൻബലത്തിൽ ആർ.എസ്.എസ് കേരളഭരണത്തെ അസ്ഥിരപ്പെടുത്താൻ നോക്കുന്നുണ്ട്. രാഷ്ട്രീയലക്ഷ്യംവെച്ച് യു.ഡി.എഫും ഇൗ സാഹചര്യം ഉപയോഗിക്കുകയാണ്. കാനം രാജേന്ദ്ര​െൻറ ചില പ്രസ്താവനകൾ എത്രത്തോളം കുത്തിത്തിരിപ്പുകാർക്ക് ആയുധമായെന്നതിന് രമേശ് ചെന്നിത്തലയുടെ കഴിഞ്ഞദിവസത്തെ പ്രതികരണം ഉദാഹരണമാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

മുന്നണിയിലുള്ള പാർട്ടികൾക്ക് വ്യത്യസ്ത രാഷ്ട്രീയവീക്ഷണങ്ങളുണ്ടാവും. അത് പരസ്യമായി പറയുകയും പ്രചരിപ്പിക്കുകയും ചെയ്യും. അതൊന്നും പാടില്ല എന്നാരും പറയുന്നില്ല. എന്നാൽ, ഒരു മുന്നണിയിൽ ഒരുമിച്ചുനിൽക്കുകയും ഭരിക്കുകയും ചെയ്യുന്നവർ ഭരണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത് മുന്നണിമര്യാദയുടെ ലംഘനമാണ്. മുന്‍കാലങ്ങളില്‍ ഇതിലും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുള്ളതാണ്. 1980ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായ ടി.കെ. രാമകൃഷ്ണനെതിരെ ചവറയിലെ സരസനെ കൊന്ന് കത്തിച്ചുവെന്ന പ്രചാരണത്തിലും സി.പി.െഎ ചേർന്നിട്ടുണ്ട്.കേരളത്തിൽ ഇരുമുന്നണികളിലുമായി സി.പി.എമ്മിനെക്കാൾ കൂടുതൽകാലം ഭരണം അനുഭവിച്ചവരെന്ന നിലയിൽ അവർക്കുള്ള അനുഭവം മുന്നണിയിൽ പറയാം. അത് കേൾക്കാൻ സി.പി.എം ഒരുക്കമാണ്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വിഷയങ്ങൾ ചർച്ചയാക്കുന്നത് പാർട്ടിക്കാരാണെങ്കിൽ അവർ പാർട്ടിനിലപാടേ പറയാൻ പാടുള്ളൂ എന്ന് ഇ.പി. ജയരാജ​െൻറ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപെടുത്തിയപ്പോൾ കോടിയേരി പറഞ്ഞു. സി.പി.എമ്മി​െൻറ നേതാക്കളും ആക്ഷേപഹാസ്യരൂപേണ പരസ്യമായി പ്രതികരിക്കുന്നത് ഒഴിവാക്കണം -കോടിയേരി പറഞ്ഞു.

ജിഷ്ണു കേസിൽ സർക്കാറിന് തെറ്റുപറ്റിയിട്ടില്ല
ജിഷ്ണു കേസിൽ സർക്കാറിന് തെറ്റുപറ്റിയിട്ടില്ലെന്നും  സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. എന്നാല്‍, ഈ പ്രശ്നത്തില്‍ മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിച്ചത്. കോടതി ജാമ്യം നിഷേധിച്ചതി​െൻറ പഴിയും സർക്കാറിന് നേരെയാകുന്നത് നിർഭാഗ്യകരമാണ്. സമരംകൊണ്ട് എന്ത് നേടിയെന്ന ചോദ്യം മുതലാളിമാരുടെ ഭാഷയാണെന്ന് പറയുന്നത് വക്രീകരണമാണ്. പിണറായിക്ക് മുതലാളിയുടെ ഭാഷയില്ല, തൊഴിലാളിയുടെ ഭാഷയേ അറിയൂ.

നിലമ്പൂരിൽ വ്യാജ ഏറ്റുമുട്ടലല്ല
നിലമ്പൂരിൽ രണ്ടു മാവോവാദികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലല്ല. എവിടെനിന്നോ പിടികൂടി അജ്ഞാതകേന്ദ്രത്തിൽവെച്ച് കൊന്ന് ഏറ്റുമുട്ടലിൽ മരിച്ചുവെന്ന് പ്രചരിപ്പിക്കുന്ന പ്രവണതയോട് നിലമ്പൂർസംഭവത്തെ ഉപമിക്കുന്നത് ശരിയല്ല. എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ പാർട്ടി അപ്പോൾ പരിശോധിക്കും.
യു.എ.പി.എക്ക്   അന്നും ഇന്നും പാർട്ടി എതിരാണ്.  ഇൗ കരിനിയമം എടുത്തുകളയണമെന്നാണ് പാർട്ടി നിലപാട്.
വിവരാവകാശ നിയമത്തി​െൻറ പേരിൽ സര്‍ക്കാറിന് മറച്ചുവെക്കേണ്ടതായി ഒന്നുമിെലന്നെും കോടിയേരി തുടർന്നു. നക്സൽ വർഗീസിനെതിരെ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്നുതന്നെയാണ് സി.പി.എമ്മിൻറ അഭിപ്രായം. സത്യവാങ്മൂലം തയാറാക്കിയത് യു.ഡി.എഫ് സർക്കാറി​െൻറ കാലത്താണ്.
മൂന്നാറിൽ ഒഴിപ്പിക്കണം
മൂന്നാറിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നും ൈകേയറ്റങ്ങൾ ഒഴിപ്പിക്കണമെന്നുമാണ് മുന്നണിനിലപാട്. ഇടുക്കിയിൽ 1977 ജനുവരി ഒന്നിനുമുമ്പുള്ള കുടിയേറ്റങ്ങൾക്ക് ഉപാധിരഹിത പട്ടയം നൽകണം. ൈകയേറ്റം ഒഴിപ്പിക്കാൻവരുന്ന ഉദ്യോഗസ്ഥരെ തടയാൻപാടില്ല. ദേവികുളത്ത് സബ്കലക്ടറെ തടഞ്ഞത് പ്രാദേശികമായ പ്രശ്നമാണ്.

 രമൺ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി നിയമിച്ചത് അദ്ദേഹത്തി​െൻറ പൂർവകാലം അറിഞ്ഞുകൊണ്ടുതന്നെയാണ്. അദ്ദേഹം എല്ലാ ഭരണനേതൃത്വത്തിൻകീഴിലും പദവി വഹിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പഴയ പാരമ്പര്യം നോക്കിയാൽ ഒരുസ്ഥാനത്തും ആളെ നിശ്ചയിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnanuapamaoist encounterjishnu casenaksal vargheesraman sreevastava
News Summary - jishnu case: no failiur at govt -kodiyeri
Next Story