മുഖത്ത് തേനിച്ചക്കൂടുമായി ജിഷാദാസ്; വിസ്മയിച്ച് തലസ്ഥാന നഗരം
text_fieldsതിരുവനന്തപുരം: നഗരത്തെ വിസ്മയിപ്പിച്ച് ജിഷാദാസും ഏഴുവയസ്സുകാരനായ മകൻ സാമും. ലോക തേനീച്ച ദിന വിളംബര ജാഥയുടെ മുന്നിൽ ജിഷ മുഖം മുഴുവൻ തേനിച്ചകളുമായാണ് അണിനിരന്നത്. തേനീച്ചകൾ അവരുടെ മുഖത്ത് വലിയ കൂടുപോലെ തൂങ്ങിക്കിടന്നു, പാറി നടന്നു. പിന്നീട് അത് സാമിെൻറ കൈകളിലേക്ക് മാറി. തികഞ്ഞ അഭ്യാസികളെ പോലെ രണ്ടുപേരും നടത്തിയ പ്രകടനം കണ്ട് നഗരവാസികൾ അത്ഭുതം കൂറി. റോഡിനിരുവശവും കാണികൾ നിരന്നു. തേനീച്ചക്കർഷകരുടെ സംഘടനയായ ‘ഫിയ’യുടെ അംഗമായ സജിയുടെ ഭാര്യയാണ് ജിഷാദാസ്.
തേനീച്ച ദിനാചരണത്തിെൻറ വിളംബര ജാഥ കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഉമ്മൻ വി. ഉമ്മൻ അധ്യക്ഷതവഹിച്ചു. ശനിയാഴ്ചയാണ് ലോകതേനീച്ച ദിനം. ഡോ. എസ്. ദേവനേശൻ, ഡോ. ബാബുതോമസ്, ഡോ.കെ.എസ്. പ്രമീള, ഡോ.എൻ.ജി. ബാലചന്ദ്രനാഥ്, ജി. വിനോദ്, േഡാ.വി.എസ്. അമൃത, ഡോ.എസ്. ഷാനാസ്, ബൻസിസ് ലാസ്, കെ.കെ. തോമസ് എന്നിവർ സംസാരിച്ചു.
