ജില്ല ബാങ്കുകളുടെ ലയനം: പെറ്റീഷൻ കാമ്പയിനുമായി ഉദ്യോഗാർഥികൾ
text_fieldsതിരുവനന്തപുരം: ജില്ല സഹകരണ ബാങ്കുകളിൽ ക്ലർക്ക്-കാഷ്യർ തസ്തികയിലേക്കുള്ള പി.എസ്.സി ലിസ്റ്റിൽെപട്ട 6000 ഉദ്യോഗാർഥികൾ നിയമനത്തിനായി െപറ്റീഷൻ കാമ്പയിനുമായി രംഗത്ത്. ജില്ല ബാങ്കുകൾ ലയിപ്പിച്ച് കേരള സഹകരണ ബാങ്ക് രൂപവത്കരിക്കുന്നതോടെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം ആശങ്കയിലായ സാഹചര്യത്തിലാണ് പെറ്റീഷൻ കാമ്പയിൻ നടത്തുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിെല 140 എം.എൽ.എമാർക്കും 20 എം.പിമാർക്കും രാഷ്ട്രീയ പാർട്ടികളുടെ സെക്രട്ടറിമാർക്കും ഉദ്യോഗാർഥികൾ നേരിട്ട് നിവേദനംനൽകുകയാണ്.
ഇതിന് പുറമേ പ്രധാനമന്ത്രി, ഗവർണർ, കേന്ദ്ര ധനമന്ത്രി, മനുഷ്യാവകാശ കമീഷൻ, എസ്.സി/എസ്.ടി കമീഷൻ, യുവജന കമീഷൻ, നിയമസഭാ പെറ്റീഷൻ കമ്മിറ്റി, മുന്നാക്ക കമീഷൻ എന്നിവർക്കും നിവേദനം നൽകുന്നുണ്ട്. തുടർനടപടി സ്വീകരിക്കാൻ സഹകരണവകുപ്പ് സെക്രട്ടറിക്ക് നിവേദനം കൈമാറിയിട്ടുണ്ടെന്ന് ഗവർണർ പി. സദാശിവം രേഖമൂലം അറിയിച്ചതായി ഡിസ്ട്രിക് കോഒാപറേറ്റിവ് ഒാൾ കേരള പി.എസ്.സി റാങ്ക് ഹോർഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
