Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ജിഹാദി ഹുസൈൻ എന്റെ...

‘ജിഹാദി ഹുസൈൻ എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ’..-ഇസ്രയേലിലെത്തിയ ചിത്രത്തിന് താഴെ ആരിഫ് ഹുസൈന് തെറിയഭിഷേകം

text_fields
bookmark_border
‘ജിഹാദി ഹുസൈൻ എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ’..-ഇസ്രയേലിലെത്തിയ ചിത്രത്തിന് താഴെ ആരിഫ് ഹുസൈന് തെറിയഭിഷേകം
cancel

കൊച്ചി: ഇസ്രയേലിൽ എത്തിയ ചിത്രം എക്സ് അക്കൗണ്ടിൽ പങ്കുവെച്ച യുക്തിവാദി ആരിഫ് ഹുസൈൻ തെരുവത്തിന് തെറിയഭിഷേകം. ചിത്രത്തിനൊപ്പം ഇസ്രയേലിന് ഐക്യദാർഡ്യം അറിയിച്ചുള്ള വാചകങ്ങൾ ആരിഫ് കുറിച്ചിരുന്നു. അതോടൊപ്പം ഫലസ്തീൻ അനുകൂല പ്രചാരണങ്ങളെ തുറന്നുകാണിക്കുന്നതും രാജ്യമെന്ന നിലയിൽ ഇസ്രയേലിന് നിലനിൽക്കാനുള്ള അവകാശത്തിനായി പ്രവർത്തിക്കുന്നതും തുടരുമെന്നും ഇദ്ദേഹം കുറിച്ചിരുന്നു.

പിന്നാലെയാണ് ‘അമേലിയ’ എന്നുപേരുള്ള വനിതയുടെ അക്കൗണ്ടിൽ നിന്ന് ‘ജിഹാദി ഹുസൈൻ എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ’എന്ന് തെറിവാക്കുകളോടെ പ്രതികരണമുണ്ടായത്. ഇവരെ തിരുത്തിക്കൊണ്ട് ‘നാമോ’ ആരാധകൻ എന്ന് എക്സിൽ സ്വയം പരിചയപ്പെടുത്തുന്ന കെ. രാഹുൽ എന്നയാൾ ആരിഫ് ഇസ്രയേൽ അനുകൂലിയാണെന്നും എക്സ് മുസ്‍ലിമാണെന്നും പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ ഇയാൾക്കും തെറിയോടെയുള്ള മറുപടിയാണ് അമേലിയ നൽകുന്നത്.

മുസ്‍ലിങ്ങൾ എ​പ്പോഴും മുസ്‍ലിങ്ങൾ തന്നെയാണെന്നും പറഞ്ഞുകൊണ്ട് ‘നാമോ’ ആരാധകനെ​തിരെയും വംശീയാധിക്ഷേപങ്ങൾ ചൊരിയുന്നുണ്ട്. ഇരുണ്ട നിറക്കാരനാണെന്നും നിങ്ങളുടെ ചുണ്ടിൽ ശരിയായ ചാണകമാണ് പുരട്ടിയതെന്നും അധിക്ഷേപിച്ചതിനൊപ്പം ‘ഭീകരവാദി’യെന്നും വിളിക്കുന്നുണ്ട്.

കടുത്ത ഇസ്രയേൽ അനുകൂലികൾപോലും പേരിന്റെയും നിറത്തിന്റെയും കാരണത്താൽ അധിക്ഷേപിക്കപ്പെടുന്നതിന്റെ ഉദാഹരണമായി നിരവധിപേരാണ് സംഭവത്തെ നിരവധിപേർ സാമൂഹിക മാധ്യമങ്ങളിൽ പങ്കു​വെച്ചിരിക്കുന്നത്.

കടുത്ത വിദ്വേഷ പരാമർശങ്ങൾ നടത്തി വിവാദങ്ങൾ സൃഷ്ടിക്കുന്ന ആരിഫിനെതിരെ നേരത്തെ നിരവധി പരാതികൾ ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് ആരിഫ് ഹുസൈനെതിരെ 2024 ഒക്ടോബറിൽ പൊലീസ് കേസെടുത്തിരുന്നു. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്.

പിന്നീട് കോടതിയിൽ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ അറിയിച്ചു. ഐ.പി.സി 153, 295-എ വകുപ്പുകൾ പ്രകാരമായിരുന്നു ആരിഫ് ഹുസൈനെതിരെ പൊലീസ് കേസെടുത്തിരുന്നത്ത്. മതവിദ്വേഷവും സാമൂഹികസ്പർധയും വളർത്തുന്ന സാമൂഹികമാധ്യമ പോസ്റ്റുകൾ പങ്കു​വെക്കുന്നത് തുടർന്നതോടെ ഇയാൾക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abuseisrael visitContraversyX PostArif Hussain
News Summary - 'Jihadi Hussain get out of my country'.. Arif Hussain faces abuse over Israel photo
Next Story