
ജിഫ്രി തങ്ങൾക്ക് വധഭീഷണി പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിന് കൂട്ടുനിൽക്കാത്തതിനാൽ -കോടിയേരി
text_fieldsആലപ്പുഴ: മുസ്‌ലിം പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിന് കൂട്ടുനിൽക്കാത്തതാണ് സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധഭീഷണിക്ക് കാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴ ടൗൺഹാളിന് മുന്നിൽ 'മതതീവ്രവാദികളുടെ കൊലക്കത്തിക്ക് മറുപടി മത നിരപേക്ഷതയാണ്' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ മാർച്ച് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംലീഗ് ഇസ്‌ലാമിക മതമൗലികവാദം പ്രോത്സാഹിപ്പിക്കുകയാണ്. എസ്.ഡി.പി.ഐയുടെ മുദ്രാവാക്യമാണ് അവർ ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് റാലിയിൽ കണ്ടത് അതാണ്.
കാന്തപുരം അബൂബക്കർ മുസ്‌ലിയാരും ജിഫ്രി മുത്തുക്കോയ തങ്ങളും ലീഗ് നിലപാടിനൊപ്പമല്ല. അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമിനെ എഡ്.ഡി.പി.ഐക്കാരനാക്കാനുള്ള പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, എസ്.ഡി.പി.ഐക്കും ആർ.എസ്.എസിനും സി.പി.എമ്മിൽ നുഴഞ്ഞുകയറാനാവിെല്ലന്ന് കോടിയേരി പറഞ്ഞു.