സമസ്തയുടെ ആശയങ്ങളിൽ നിലകൊള്ളാന്‍ പ്രതിജ്ഞാബദ്ധം -ജിഫ്രി തങ്ങള്‍
text_fieldsതേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ആശയങ്ങളില്‍ നിലകൊള്ളാന്‍ സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയുടെ ആശയങ്ങൾ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ രണ്ടാംഘട്ട സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപന നടത്തിപ്പിന് സമസ്ത മുശാവറ തയാറാക്കിയ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സ്ഥാപന ഭാരവാഹികളുടെ രണ്ടാംഘട്ട സംഗമം ചേളാരിയില്‍ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യു.എം. അബ്ദുറഹ്മാന് മുസ്ലിയാര്, സെക്രട്ടറി പി.പി. ഉമ്മര്‍ മുസ്ലിയാര് കൊയ്യോട്, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, മുശാവറ അംഗങ്ങളായ എം.കെ. മൊയ്തീന്‍കുട്ടി മുസ്ലിയാര്, വി. മൂസക്കോയ മുസ്ലിയാര്, കെ.ടി. ഹംസ മുസ്ലിയാര്, എം.പി. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാന് മുസ്ലിയാര്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, എം.പി. മുസ്തഫല്‍ ഫൈസി, കാടേരി മുഹമ്മദ് മുസ്ലിയാര്, ഇ.എസ്. ഹസ്സന് ഫൈസി, എം.എം. അബ്ദുല്ല ഫൈസി എന്നിവർ സംസാരിച്ചു.
സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതവും സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി നന്ദിയും പറഞ്ഞു.