Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​ള​യി​ൽ വീ​ട്ടി​ൽ...

മാ​ള​യി​ൽ വീ​ട്ടി​ൽ നി​ന്ന് 2.18 ല​ക്ഷ​ത്തി​ന്റെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

text_fields
bookmark_border
മാ​ള​യി​ൽ മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്ത അ​ല​മാ​ര
cancel
camera_alt

മാ​ള​യി​ൽ മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്ത അ​ല​മാ​ര

മാ​ള: കോ​ട്ട​മു​റി പ്ര​ദേ​ശ​ത്ത് വീ​ട്ടി​ൽ നി​ന്ന് 2.18 ല​ക്ഷ​ത്തി​ന്റെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. കോ​ട്ട​മു​റി വ​ട​ക്ക​ൻ വീ​ട്ടി​ൽ ഇ​ട്ടീ​ര​യു​ടെ വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ ഉ​റ​ങ്ങി കി​ട​ക്ക​വേ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ഈ ​വീ​ട്ടി​ൽ പെ​യി​ന്റി​ങ് പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്നി​രു​ന്നു. അ​തി​നാ​ൽ ജ​ന​ലു​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള ജ​ന​ലി​ലൂ​ടെ കൈ​യെ​ത്തി​ച്ച് വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി​യി​ട്ടു​ള്ള​ത്. തു​ട​ർ​ന്ന് അ​ല​മാ​ര ത​ക​ർ​ത്ത് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​രും ഡോ​ഗ് സ്ക്വാ​ഡു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡി​വൈ.​എ​സ്‌.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും സ്‌​ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaThrissur Newsstolen
News Summary - Jewellery worth Rs 2.18 lakh stolen from house in Mala
Next Story