Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുളിക്കലിൽ ജ്വല്ലറി കുത്തിതുറന്ന് വൻ മോഷണം
text_fieldsbookmark_border
മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് പുളിക്കലിലെ എസ്.എം ജ്വല്ലറി കുത്തിതുറന്ന് വൻ മോഷണം. മാനോളി ഷാജിയുടെയും ,നുപ്പിടി മുസ്തഫയുടെയും ഉടമയിലുള്ള എസ്.എം. ജ്വല്ലറിയിലാണ് മോഷണം നടന്നത്.ഏകദേശം മുപ്പതോളം പവൻ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു.സി.സി.ടി.വി., ഡി.വി.ആർ ,കമ്പ്യൂട്ടർ, ഇൻവെർട്ടർ എന്നിവ നശിപ്പിക്കപ്പെട്ട നിലയിൽ സമീപത്തെ തോട്ടിൽ നിന്നും കണ്ടെടുത്തു.
ജ്വല്ലറിയിൽ പിൻവശത്തെ ചുമർ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്ന് ലോക്കർ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. തൊട്ടടുത്ത ഹോട്ടൽ കച്ചവടം നടത്തുന്ന ആളാണ് ആദ്യം എഴുമണിക്ക് കണ്ടത്.അദ് ദേഹമാണ് കടയുടമ മുസ്തഫയെ ഈ വിവരമറിയിച്ചത്. ശേഷം കൊണ്ടോട്ടി പോലീസിൽ പരാതി നൽകുകയും, സി.ഐ.ഗംഗാദരന്റ നേതൃത്വത്തിൽ മലപ്പുറത്ത് നിന്ന് ഫോറൻസി വിഭാഗവും, വിരലടയാള വിദഗ്ധ സംഘവും, ഡോഗ് സ്കോഡും പരിശോധനക്കെത്തി.
Next Story
