Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടയിൽ മോഷണം:...

സ്വർണക്കടയിൽ മോഷണം: യുവതി പിടിയിൽ

text_fields
bookmark_border
സ്വർണക്കടയിൽ മോഷണം: യുവതി പിടിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ൽ ക​യ​റി ജീ​വ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണം മോ​ഷ്​​ടി​ച്ചെ​ടു​ത്ത സ്ത്രീ​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി ശാ​ന്തി​യെ​യാ​ണ് (27) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​രു​തം​കു​ഴി ജ​ങ്​​ഷ​നി​ലു​ള്ള എ.​പി ഫാ​ഷ​ൻ ജ്വ​ല്ല​റി​യി​ൽ ഇൗ ​മാ​സം എ​ട്ടി​നാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്.

രാ​​വി​ലെ 11ന് ​ക​ട​യി​ൽ എ​ത്തി​യ യു​വ​തി, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നോ​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ര​ൻ അ​റി​യാ​തെ ഡി​സ്പ്ലേ ട്രേ​യി​ൽ നി​ന്ന്​ 4.9 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​ക്ക​മ്മ​ൽ മോ​ഷ്​​ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ക​ട അ​ട​ക്കു​ന്ന സ​മ​യം സ്വ​ർ​ണം തൂ​ക്കി നോ​ക്കി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണ​ത്തി​ൽ കു​റ​വ് വ​ന്ന​ത് ക​ട​ക്കാ​ർ അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ക​ട​യു​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി.​സി.​ടി.​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

എ​സ്.​ഐ ജ​യ​പ്ര​കാ​ശ്, എ.​എ​സ്.​ഐ രാ​ജേ​ഷ്, എ​സ്.​സി.​പി.​ഒ സ​ന്ധ്യാ​റാ​ണി, സി.​പി.​ഒ സൈ​ജു എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedjewellery robbery
News Summary - jewellery robbery: Woman arrested
Next Story