Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെ​റ്റ്​ എ​യ​ർ​വേ​സ്​...

ജെ​റ്റ്​ എ​യ​ർ​വേ​സ്​ ഖത്തർ-കേര​ള​ സ​ർ​വിസു​ക​ൾ നി​ർ​ത്തു​ന്നു

text_fields
bookmark_border
ജെ​റ്റ്​ എ​യ​ർ​വേ​സ്​ ഖത്തർ-കേര​ള​ സ​ർ​വിസു​ക​ൾ നി​ർ​ത്തു​ന്നു
cancel

ദോ​​ഹ: ദോ​​ഹ​​യി​​ൽ നി​​ന്ന്​ കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള വി​​മാ​​ന​​സ​​ർ​​വിസ്​ ജെ​​റ്റ്​ എ​​യ​​ർ​​വേ​​സ്​ ഡി​​സം​​ബ​​ർ മൂ​​ന്ന്​ മു​​ത​​ൽ നി​​ർ​​ത്തും. കോ​​ഴി​​ക്കോ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ച്ചി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള നേ​​രി​​ട്ടു​​ള്ള സ​​ർ​​വിസു​​ക​​ളാ​​ണ്​ നി​​ർ​​ത്തു​​ന്ന​​ത്.

സാ​​മ്പ​​ത്തി​​ക ന​​ഷ്​​​ട​​ത്താ​​ലാ​​ണ്​ പു​​തി​​യ തീ​​രു​​മാ​​ന​​മെ​​ന്നും മ​​റ്റ്​ ഇ​​ന്ത്യ​​ൻ ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള സ​​ർ​​വിസു​​ക​​ൾ ഇ​​​തോ​​ടെ ശ​​ക്​​​തി​​പ്പെ​​ടു​​ത്തു​​മെ​​ന്നും ജെ​​റ്റ്​ എ​​യ​​ർ​​വേ​​സ്​ അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു.കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക്കാ​​ർ ഏ​​റെ ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന സ​​ർ​​വിസാ​​യി​​രു​​ന്നു ജെ​​റ്റ്​ എ​​യ​​ർ​​വേ​​സി​േ​​ൻ​​റ​​ത്. ക​​ഴി​​ഞ്ഞ സെ​​പ്​​​റ്റം​​ബ​​ർ മാ​​സ​​ത്തെ ക​​ണ​​ക്ക്​ പ്ര​​കാ​​രം 12.61 ശതകോടിയുടെ ന​​ഷ്​​​ട​​മാ​​ണ്​ ക​​മ്പ​​നി​​ക്കു​​ള്ള​​ത്.

ഇ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ ​കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള സ​​ർ​​വിസ്​ നി​​ർ​​ത്താ​​നും മും​​ബൈ, ഡ​​ൽ​​ഹി സ​​ർ​​വിസു​​ക​​ൾ കൂ​​ടു​​ത​​ൽ ശ​​ക്​ തി​​പ്പെ​​ടു​​ത്താ​​നും തീ​​രു​​മാ​​ന​​മാ​​യ​​ത്. ഡി​​സം​​ബ​​ർ അ​​ഞ്ച്​ മു​​ത​​ൽ ഇൗ ​​റൂ​​ട്ടി​​ൽ പു​​തി​​യ സ​​ർ​​വിസു​​ക​​ൾ വ​​രും. ദോ​​ഹ–​​മും​​ബൈ (രാ​​ത്രി 10.55), മും​​ബൈ–​​ദോ​​ഹ (രാ​​ത്രി 8.30), ദോ​​ഹ–​​ഡ​​ൽ​​ഹി (പു​​ല​​ർ​​ച്ചെ 2.50), ഡ​​ൽ​​ഹി–​​ദോ​​ഹ (രാ​​ത്രി 11.55) എ​​ന്നീ സ​​ർ​​വി​​സു​​ക​​ളാ​​ണ്​ ഇ​​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysgulf newsjetqatar-kerala flight
News Summary - Jet Airways kerala-qatar flight makes- gulf news
Next Story