Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ജെസ്‌നയുടെ തിരോധാനം:...

​ജെസ്‌നയുടെ തിരോധാനം: പ്രധാനമന്ത്രിക്ക്​ നിവേദനം നൽകാനൊരുങ്ങി പിതാവ്​

text_fields
bookmark_border
​ജെസ്‌നയുടെ തിരോധാനം: പ്രധാനമന്ത്രിക്ക്​ നിവേദനം നൽകാനൊരുങ്ങി പിതാവ്​
cancel

പത്തനംതിട്ട: മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയം ​െജയിംസി​െൻറ തിരോധാനം സംബന്ധിച്ച്​ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ പിതാവ്​ പ്രധാനമന്ത്രിക്ക്​ നിവേദനം നൽകും. കാഞ്ഞിരപ്പള്ളി മുൻ ബിഷപ്​ മാർ മാത്യു അറക്കലി​െൻറ സാന്നിധ്യത്തിൽ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ്​ ആൻറണിക്ക്​ നിവേദനം കൈമാറി. അനൂപ്​ ആൻറണി ഇത്​ പ്രധാനമന്ത്രിയുടെ പക്കൽ എത്തിക്കും.

പരാതിയുടെ പകർപ്പ്​ ആഭ്യന്തരമന്ത്രി അമിത്​ഷാക്കും കൈമാറും. ​െജസ്​ന ജീവിച്ചിരിപ്പുണ്ട്​ എന്നാണ്​ പൊലീസ്​ പറയുന്നത്​. മറ്റ്​ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാലാണ്​ പ്രധാനമന്ത്രിക്ക്​ നിവേദനം നൽകുന്നതെന്ന്​ ​െജസ്​നയുടെ പിതാവ്​ ജെയിംസ്​ ജോസഫ്​ പറഞ്ഞു. കേസന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ സഹായംകൂടി ലഭ്യമാകുമെന്നാണ്​ കുടുംബം പ്രതീക്ഷിക്കുന്നത്​.

2018 മാർച്ച്​ 20നാണ്​ ദുരൂഹ സാഹചര്യത്തിൽ ജെസ്‌നയെ കാണാതായത്​. കേസന്വേഷണ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട എസ്​.പിയായിരുന്ന കെ.ജി. സൈമണാണ്​ ​െജസ്​ന ജീവിച്ചിരിപ്പ​ുെണ്ടന്ന്​ കണ്ടെത്തിയത്​. പിടികൂടാനുള്ള പദ്ധതികൾ തയാറാക്കവേയാണ്​ കോവിഡ്​ പൊട്ടിപ്പുറപ്പെട്ടത്​.

അതിനിടെ വിവരം എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി വെളി​െപ്പടുത്തിയതോടെ പൊലീസ്​ ​ക​െണ്ടത്തിയ സ്ഥലത്തുനിന്ന്​ ​െജസ്​ന കടന്നുകളയുകയായിരുന്നു. ജെസ്നയുടെ ഫോണ്‍ രേഖകളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുമുള്ള അന്വേഷണവുമാണ്​ ജീവിച്ചിരിക്കുന്നെന്ന നിഗമനത്തിലേക്ക്​ പൊലീസിനെ എത്തിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jesna Missing Case: Father will submit Memorandum to Prime Minister
Next Story