Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്നി വോട്ടറെ കാത്തിരിക്കുന്നത് ഹല്‍വ; ‘ഇത്തവണ മധുരമുള്ള വോട്ട്’, ജെന്‍സി വോട്ടര്‍മാര്‍ നിര്‍ണായകം

text_fields
bookmark_border
halwa
cancel

തിരുവനന്തപുരം: ഇത്തവണ ​കന്നിവോട്ടർമാർക്ക് ​‘മധുരമുള്ള വോട്ട്’. ‘മധുരമുളള വോട്ട്' തെരഞ്ഞെടുപ്പ് കാമ്പയിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയ​ സാഹചര്യത്തിലാണിത്. കന്നി വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ ഹല്‍വ വിതരണം ചെയ്യാനാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലാണ് യുവ വോട്ടര്‍മാര്‍ക്ക് മധുരം നല്‍കുക. യുവാക്കളെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കാനാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. 4.66 ലക്ഷത്തിലധികം വരുന്ന കന്നി വോട്ടര്‍മാരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകുന്നത്.

കേരളത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ജെന്‍സി വോട്ടര്‍മാര്‍ നിര്‍ണായക ഘടകമാകും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പ്രസിദ്ധീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍പട്ടിക പ്രകാരം 4,66,408 കന്നി വോട്ടര്‍മാരാണ് സംസ്ഥാനത്തുളളത്. ഇവര്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെയും വിധി നിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കും. ഏപ്രില്‍ ഒന്‍പതിനാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍.

ത​ല​വി​ധി കു​റി​ക്കാ​ൻ 2.71 കോ​ടി വോ​ട്ട​ർ​മാ​ർ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ക​ത്തി​പ്പ​ട​ർ​ന്ന ​​പ്ര​ചാ​ര​ണ ദി​ന​ങ്ങ​ൾ​ക്കും ത​ല​നാ​രി​ഴ​കീ​റി​യു​ള്ള ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കും പി​ന്നാ​ലെ രാ​ഷ്​​ട്രീ​യ കേ​ര​ള​ത്തി​ന്‍റെ ത​ല​വി​ധി കു​റി​ക്കാ​ൻ 2.71 കോ​ടി വോ​ട്ട​ർ​മാ​ർ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്. ഇ​ള​ക്കി​മ​റി​ച്ചു​ള്ള ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ മു​ന്ന​ണി​ക​ളെ​ങ്കി​ലും ജ​ന​വി​ധി​യെ​ക്കു​റി​ച്ച ആ​കാം​ക്ഷ​യും ഉ​ത്ക​ണ്ഠ​യും എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ട്ട നീ​ക്ക​ത്തി​ലാ​യി​രു​ന്നു നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ രാ​ഷ്​​ട്രീ​യ ക്യാ​മ്പു​ക​ൾ. അ​ടി​യൊ​ഴു​ക്കു​ക​ൾ തി​രി​ച്ച​റി​യാ​നും വ​ഴി​മാ​റ്റാ​നു​മു​ള്ള പ​ര​ക്കം​പാ​ച്ചി​ലു​ക​ളു​ടെ ദി​നം കൂ​ടി​യാ​യി​രു​ന്നു ബു​ധ​ൻ.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ്​ പോ​ളി​ങ്. 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 883 സ്​​ഥാ​നാ​ർ​ഥി​ക​ൾ ​ജ​ന​വി​ധി തേ​ടു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​ത​ന്നെ സം​സ്ഥാ​ന​ത്തെ 43 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പോ​ളി​ങ്​ സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. 1.46 ല​ക്ഷം പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ്​ നി​യോ​ഗി​ച്ച​ത്. ഡീ​ലും അ​നൗ​ൺ​സ്​​​മെ​ന്‍റ്​ വി​വാ​ദ​വും മു​ത​ൽ ശ​ബ​രി​മ​ല​യും വ​യ​നാ​ട്​ ഫ​ണ്ട്​​പി​രി​വും ഡാം ​തു​റ​ക്ക​ലും ഡാ​ഷ്​ മോ​ൻ വി​ളി​യും വ​രെ മാ​റി​മ​റി​ഞ്ഞ വി​ഷ​യ​ങ്ങ​ളു​ടെ മു​ൾ​മു​ന​യി​ലാ​യി​രു​ന്നു 23 ​പ്ര​ചാ​ര​ണ ദി​ന​ങ്ങ​ൾ.

പാ​ല​ക്കാ​ട്ടെ ‘വോ​ട്ടി​ന്​ നോ​ട്ട്​’ വി​വാ​ദ​വും രാ​ഷ്ട്രീ​യ​മാ​യി കൊ​മ്പു​കോ​ർ​ക്ക​ലു​ക​ളും നി​ശ​ബ്​​ദ ​പ്ര​ചാ​ര​ണ ദി​ന​ത്തെ ബ​ഹ​ള​മ​യ​വും ച​ടു​ല​വു​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച്​ പ്ര​ചാ​ര​ണ​ത്തി​ന്​ സ​മ​യം കു​റ​വാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ഗ​ത്തി​ലാ​ണ്​ തെ​ര​​ഞ്ഞെ​ടു​പ്പ്​ ക​ളം സ​ജീ​വ​മാ​യ​തും ഇ​ള​കി​മ​റി​ഞ്ഞ​തും. നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ ദി​ന​ത്തി​ൽ ആ​ടി​നി​ൽ​ക്കു​ന്ന വോ​ട്ടു​ക​ൾ ഒ​പ്പം കൂ​ട്ടാ​നു​ള്ള ​ശ്ര​മ​ങ്ങ​ളി​ലാ​യി​രു​ന്നു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട് സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​മു​ഖ​രെ സ​ന്ദ​ർ​ശി​ക്ക​ലാ​യി​രു​ന്നു ബു​ധ​നാ​ഴ്ച സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ധാ​ന അ​ജ​ണ്ട. വോ​ട്ട​ർ​മാ​രു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കാ​നു​ള്ള എ​ല്ലാ ത​ന്ത്ര​ങ്ങ​ളും പ​യ​റ്റി​യെ​ന്നാ​ണ്​ മു​ന്ന​ണി​ക​ളു​​​ടെ​യെ​ല്ലാം ആ​ത്മ​വി​ശ്വാ​സം.

30,495 ബൂ​ത്തു​ക​ളാ​ണ്​ ക്ര​മീ​ക​രി​ച്ച​ത്. നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​ന്​ പി​ന്നാ​ലെ ഔ​ട്ട​ർ ബൂ​ത്തു​ക​ൾ ക്ര​മീ​ക​രി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു പാ​ർ​ട്ടി ​പ്ര​വ​ർ​ത്ത​ക​ർ. വോ​ട്ടെ​ടു​പ്പ്​ ദി​ന​ത്തി​ൽ പാ​ർ​ട്ടി​ക​ളു​ടെ ശ​ക്​​തി​പ്ര​ക​ട​നം പ്ര​തി​ഫ​ലി​ക്കു​ക ഔ​ട്ട​ർ ബൂ​ത്തു​ക​ളി​ലെ സ​ജീ​വ​ത​യി​ലാ​ണ്. 76 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളി​ങ്. ഇ​ത്​ 85 ശ​ത​മാ​ന​ത്തി​ലേ​ക്കു​യ​ർ​ത്ത​ൽ ല​ക്ഷ്യ​മി​ട്ട്​ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ്​ തെ​ര​​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ മു​ൻ​കൈ​യി​ൽ ന​ട​ന്ന​ത്.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തെ വി​ക​സ​ന​വും ക്ഷേ​മ​വും​കൊ​ണ്ട്​ മ​റി​ക​ട​ന്ന്​ ച​രി​ത്ര​പ​ര​മാ​യ ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പി​ക്കു​ക​യാ​ണ്​ ഇ​ട​തു​മു​ന്ന​ണി ല​ക്ഷ്യം. ഡീ​ൽ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി​യെ കു​രു​ക്കി​യും അ​ഞ്ച്​ വ​മ്പ​ൻ ഗ്യാ​ര​ന്‍റി​ക​ളി​ൽ ജ​ന​വി​ശ്വാ​സ​മാ​ർ​ജി​ച്ചും അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള ​ തി​രി​ച്ചു​വി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്. ശ​ക്​​ത​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ക്കാ​ൻ എ​ൻ.​ഡി.​എ​യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jency voters are crucial
Next Story