Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കക്കാടംപൊയിലിൽ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു: ഒരാൾ മരിച്ചു, 5 പേരുടെ നില ഗുരുതരം

text_fields
bookmark_border
കക്കാടംപൊയിലിൽ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു: ഒരാൾ മരിച്ചു, 5 പേരുടെ നില ഗുരുതരം
cancel

കോഴിക്കോട്: കൂടരഞ്ഞി-കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി 8.30ന് ആയിരുന്നു അപകടം. കക്കാടംപൊയിലിൽ വിനോദയാത്രക്കായി പോയി മടങ്ങിയ മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിച്ച വിവരം.

ഓപ്പൺ ജീപ്പിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. പീടികപ്പാറ പള്ളിക്ക് സമീപത്തുവെച്ചായിരുന്നു അപകടം. ഇറക്കവും കൊടുംവളവുമുള്ള പ്രദേശമാണ് ഇവിടം. അവിടെവെച്ച് ജീപ്പിന് നിയന്ത്രണംവിട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jeep Plunges into Ravine in Kakkadampoyil; One Dead, 5 Critical
Next Story