കുട്ടികളുമായി അപകടകരമായ ഡ്രൈവിങ്; ജീപ്പ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
text_fieldsകണ്ണൂർ: പെരിങ്ങത്തൂരിൽ അമിതവേഗത്തിൽ അപകടകരമായ വിധത്തിൽ കുട്ടികളുമായി പാഞ്ഞ ജീപ്പ് ഡ്രൈവർക്കെതിരെ നടപടി. വടകര എടച്ചേരി സ്വദേശി പ്രണവിന്റെ ഡ്രൈവിങ് ലൈസൻസാണ് മോട്ടോർ വാഹനവകുപ്പ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
തിങ്കളാഴ്ച പെരിങ്ങത്തൂർ കഴിപ്പനച്ചിയിൽനിന്ന് മീശമുക്കിലേക്ക് അതിവേഗത്തിൽ ജീപ്പിന്റെ പിൻവശത്ത് പുറത്ത് കുട്ടികളെ നിർത്തിയാണ് വാഹനമോടിച്ചത്.
അപകടകരമാംവിധം കുട്ടികളുമായി വാഹനമോടിക്കുന്ന വിഡിയോ പകർത്തിയവർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒക്ക് അയച്ചു നൽകിയിരുന്നു. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് നൽകിയ റിപ്പോർട്ടിന്മേലാണ് നടപടിയെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

