Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിദ്ദയിൽ നിന്നുള്ള...

ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ കോഴിക്കോ​േട്ടക്ക്​ പുറപ്പെട്ട യാത്രക്കാർ മുംബൈയിൽ കുടുങ്ങി

text_fields
bookmark_border
ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ കോഴിക്കോ​േട്ടക്ക്​ പുറപ്പെട്ട യാത്രക്കാർ മുംബൈയിൽ കുടുങ്ങി
cancel

മുംബൈ: ജിദ്ദയിൽ നിന്ന്​ മുംബൈ വഴി കോഴിക്കോ​േട്ടക്ക്​ യാത്ര ചെയ്​ത യാത്രക്കാർ മുബൈയിൽ കുടുങ്ങി. ചൊവ്വാഴ്​ച രാത്രി  ജിദ്ദയിൽ നിന്ന്  മുംബൈ വഴി കോഴിക്കോട്ടേക്ക് യാത്ര ചെയ്ത യാത്രക്കാരാണ്​ നാട്ടിലെത്താനാകാതെ വലഞ്ഞത്​. 170 ഓളം യാത്രക്കാരാണ്​ വിമാനത്തിലുള്ളത്​. ഇവർക്ക്​ ഭക്ഷണവും താമസസൗകര്യവും നിഷേധിച്ചുവെന്നും ആക്ഷേപമുണ്ട്​.
 
രാത്രി ഒമ്പതരയോടെ ജിദ്ദയിൽ നിന്ന്​ പുറപ്പെട്ട വിമാനം പുലർച്ചെ നാലു മണിയോടെയാണ്. മുംബൈയിൽ എത്തിയത്. എന്നാൽ ഉച്ചക്ക്​ 12 മണി ആയിട്ടും കോഴിക്കോട്ടേക്ക്  വിമാനം എപ്പോഴാണ് എന്ന് അറിയിപ്പ് വിമാനകമ്പനി നൽകിയിട്ടില്ല. അടുത്ത വിമാനം വ്യാഴാഴ്​ച രാവിലെ ആണെന്നാണ്​ സൂചന. രാവിലെയുള്ള വിമാനത്തി​​​​​​െൻറ മുഴുവൻ സീറ്റുകളും ബുക്ക്​ ചെയ്​തിട്ടുണ്ടെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​.  രാവിലെ അഞ്ചു മണിക്ക് മുംബൈയിൽ എത്തി ഏഴ് മണിക്ക് കോഴിക്കോ​േട്ടക്കുള്ള യാത്ര വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്ന യാത്രക്കാരാണ്​ കുടുങ്ങി കിടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmumbai airportmalayalam newsFlight late
News Summary - Jeddha flight issue-Kerala news
Next Story