Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിദ്ദയിൽ...

ജിദ്ദയിൽ കുടുങ്ങിയവ​െ​ര പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു

text_fields
bookmark_border
ജിദ്ദയിൽ കുടുങ്ങിയവ​െ​ര പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു
cancel

കരിപ്പൂർ: കനത്ത മഴ കാരണം കൊച്ചി വിമാനത്താവളം അടച്ചതോ​െട ജിദ്ദയിൽ അകപ്പെട്ട യാത്രക്കാരെ സൗദി എയർലൈൻസ്​ പ്രത ്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു. ശനിയാഴ്​ച ഉച്ചക്ക്​ 2.20നാണ്​ 222 യാത്രക്കാരുമായി സൗദിയ ബി 777-300 ഇ.ആർ വിമാനം എത് തിയത്​. പിന്നീട് 23 യാത്രക്കാരുമായി ഉച്ചക്ക്​ 3.40ന്​ ജിദ്ദയിലേക്ക്​ മടങ്ങി.

കോഡ്​ ‘ഇ’യിൽ ഉൾപ്പെടുന്ന ഈ വിമ ാനം റൺവേ നവീകരണ​ ശേഷം ആദ്യമായാണ്​ കരിപ്പൂരി​ൽ ഇറങ്ങുന്നത്​. 413 പേർക്ക്​ സഞ്ചരിക്കാവുന്ന വലിയ വിമാനമാണിത്​. നവീകരണത്തിന് ശേഷം ആദ്യമായി വലിയ വിമാനം കരിപ്പൂരിൽ ഇറങ്ങുന്നത്.

ശനിയാഴ്​ച ഇൻഡിഗോയും ദോഹയിൽനിന്ന്​ അധിക സർവിസ്​ നടത്തി. ​ൈവകീട്ട്​ 5.15ന്​ എത്തിയ വിമാനം ഏഴിന്​ തിരിച്ചു​േപായി. പുലർച്ച മോശം കാലാവസ്ഥയെ തുടർന്ന്​ സ്​പൈസ് ​ജെറ്റി​​​​െൻറ ജിദ്ദ വിമാനം കോയമ്പത്തൂരിലേക്കും ഗൾഫ്​ എയർ ബഹ്​റൈൻ വിമാനം ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു. രാവിലെയോടെ തിരിച്ചെത്തിയ വിമാനങ്ങൾ തുടർസർവിസുകൾ നടത്തി. 5.30ന്​ തിരിച്ചുപോകേണ്ട ഗൾഫ്​ എയർ 8.40നാണ്​ മടങ്ങിയത്​. മസ്​കത്തിൽനിന്നുള്ള എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനം എട്ട്​​ മണിക്കൂർ വൈകി ഉച്ചക്ക്​ 3.35നും തിരുവനന്തപുരം-കോഴിക്കോട്​-ദോഹ വിമാനം നാല്​ മണിക്കൂർ വൈകി 3.04നും കരിപ്പൂരിൽ ഇറങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscalicut airportmalayalam newsheavy rains 2019
News Summary - jeddah flight landed in karipur airport-kerala news
Next Story