Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെ.ഡി.യുവിന്​ തൽക്കാലം...

ജെ.ഡി.യുവിന്​ തൽക്കാലം എൽ.ഡി.എഫിൽ ഇടമില്ല, രാജ്യസഭാ സീറ്റ്​ നൽകി

text_fields
bookmark_border
ജെ.ഡി.യുവിന്​ തൽക്കാലം എൽ.ഡി.എഫിൽ ഇടമില്ല, രാജ്യസഭാ സീറ്റ്​ നൽകി
cancel

തിരുവനന്തപുരം: എം.പി. വീരേ​ന്ദ്രകുമാർ നേതൃത്വം നൽകുന്ന ജെ.ഡി.യുവിന്​ എൽ.ഡി.എഫ്​ പ്രവേശനത്തിന്​ ഇനിയും കാത്തിരിക്കേണ്ടിവരും. ജെ.ഡി.യുവിനെ തൽക്കാലം മുന്നണിയിൽ അംഗമാക്കേണ്ടെന്നും അവരുമായി സഹകരണമാകാമെന്നും വെള്ളിയാഴ്​ച ചേർന്ന എൽ.ഡി.എഫ്​ യോഗം തീരുമാനിച്ചു. എന്നാൽ, വീരേന്ദ്രകുമാർ രാജി​െവച്ചതിനെ തുടർന്ന്​ കേരളത്തിൽനിന്ന്​ ഒഴിവുവന്ന രാജ്യസഭാ സീറ്റ്​  ജെ.ഡി.യുവിന്​ തന്നെ നൽകാനും എൽ.ഡി.എഫ്​ തീരുമാനിച്ചു. ഈമാസം 23ന് ​െതരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭാ സീറ്റിലേക്ക്​ 12നാണ്​ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി. 11ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജെ.ഡി.യുവിന് യോഗം നിര്‍ദേശംനല്‍കി. ചെങ്ങന്നൂര്‍ ഉപ​െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  കണ്‍വെന്‍ഷന്‍ 20ന് വിളിച്ചുചേര്‍ക്കാനും തീരുമാനമായി.  

ഇടത് മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് കാട്ടി വീരേന്ദ്രകുമാറി​​​െൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു സംഘം കഴിഞ്ഞദിവസം സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്​ കത്ത്​ നൽകിയിരുന്നു. അതി​​​െൻറ അടിസ്​ഥാനത്തിലാന്​ എൽ.ഡി.എഫ്​ യോഗം വിഷയം ചർച്ചചെയ്​തത്​. എന്നാൽ ജെ.ഡി.യു വീരേന്ദ്രകുമാർ വിഭാഗം പ്രത്യേക പാർട്ടിയല്ലെന്നും ജനതാദൾ എസുമായി അവർ ലയിക്കുന്ന സാഹചര്യം നിലനിൽക്കുന്നതും ചർച്ചയായി. ​െഎ.എൻ.എൽ പോലെ വർഷങ്ങളായി സഹകരിച്ചുനിൽക്കുന്ന പാർട്ടികൾ ഇപ്പോഴും പുറത്തുനിൽക്കുന്നതും വിഷയമായി. തുടർന്നാണ്​ ജെ.ഡി.യുവി​​​െൻറ മുന്നണി പ്രവേശന കാര്യത്തിൽ പിന്നീട്​ തീരുമാനമാകാമെന്ന പൊതുനിലപാടിലേക്ക്​ മുന്നണി യോഗം എത്തിയത്​. മുന്നണിയിൽ അംഗത്വമില്ലെങ്കിലും ചെങ്ങന്നൂർ ഉപ​തെരഞ്ഞെടുപ്പ്​ ഉൾപ്പെടെയുള്ളവയിൽ ജെ.ഡി.യുവുമായി സഹകരണമാകാമെന്നും യോഗം തീരുമാനിച്ചു. 

ജെ.ഡി.യുവി​​​െൻറ പക്കലുണ്ടായിരുന്ന രാജ്യസഭാ സീറ്റ്​ അവർക്കുതന്നെ നൽകാനും പൊതുധാരണയായി. ജനതാദള്‍ സെക്യുലറും ജനതാദള്‍ യു ശരദ്​യാദവ് വിഭാഗവും ലയിക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് ജനതാദള്‍ സെക്യുലര്‍ സംസ്ഥാന പ്രസിഡൻറ്​ കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.  രാജ്യസഭാ സീറ്റ് നല്‍കാനുള്ള ഇടതുമുന്നണി തീരുമാനം ജെ.ഡി.യു സ്വാഗതംചെയ്തു. എന്നാൽ ജനതാദൾ പാർട്ടികളുടെ ലയനം സംബന്ധിച്ച്​ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും എം.പി. വീരേന്ദ്രകുമാർ പ്രതികരിച്ചു.  രാജ്യസഭാ സീറ്റിനായി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ പാര്‍ലമ​​െൻററി ബോര്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം  പറഞ്ഞു. 2009ലെ പാര്‍ലമ​​െൻറ്​ ​െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്​ ജനതാദൾ വീരേന്ദ്രകുമാര്‍ വിഭാഗം ഇടതുമുന്നണി വിട്ട്​ യു.ഡി.എഫിലെത്തിയത്​. അടുത്തിടെ യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ വീരേന്ദ്രകുമാർ ഒമ്പത്​ വർഷത്തിന്​ ശേഷമാണ്​ വീണ്ടും ഇടതുമുന്നണിയുമായി സഹകരിക്കുന്നത്​​. ലോക്​സഭ ​െതരഞ്ഞെടുപ്പിന്​ മുമ്പായി മുന്നണി വിപുലീകരണമുണ്ടാകുമെന്നാണ്​ സൂചന.

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfjdukerala newsVeerendrakumar
News Summary - JDU LDF entry - Rajya sabha seat to JDU- Kerala news
Next Story