മുന്നണിമാറ്റം: ജെ.ഡി.യു തീരുമാനം ജനുവരി 12ന്
text_fieldsതിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച് ജെ.ഡി.യുവിെൻറ അന്തിമതീരമാനം ജനുവരി 12ന് ഉണ്ടാവുമെന്ന് സൂചന. ജനുവരി 11,12 തിയതികളിൽ പാർട്ടി സംസ്ഥാന കൗൺസിൽ നടക്കുന്നുണ്ട്. ഇൗ യോഗത്തിലായിരിക്കും മുന്നണിമാറ്റം സംബന്ധിച്ച ജെ.ഡി.യുവിെൻറ അന്തിമതീരുമാനം ഉണ്ടാവുക.
മുന്നണിമാറ്റത്തിനായി ചില നിബന്ധനങ്ങൾ ജെ.ഡി.യു മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരു രാജ്യസഭ സീറ്റും, ലോക്സഭ സീറ്റും വേണമെന്നാണ് ജെ.ഡി.യുവിെൻറ ആവശ്യം. ഇക്കാര്യത്തിലെ ഇടതുമുന്നണിയുടെ നിലപാട് കൂടി പുറത്ത് വന്ന ശേഷം മാത്രമേ മുന്നണിമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു.
ജെ.ഡി.യുവിലെ കൃഷ്ണികുട്ടി വിഭാഗം നേരത്തെ തന്നെ ഇടതുമുന്നണിയിലെത്തിയിരുന്നു. ഇപ്പോൾ ഇടത്മുന്നണിയിലുള്ള ജെ.ഡി.എസുമായി ലയിക്കാതെ സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെ.ഡി.യുവിെൻറ തീരുമാനം. അനൗദ്യോഗിക ചർച്ചകൾ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുമായി ജെ.ഡി.യു നടത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
