എൽ.ഡി.എഫിൽ ജെ.ഡി.എസിന് പരിഗണന കിട്ടുന്നില്ല, യു.ഡി.എഫ് ഇങ്ങനെ ചൂണ്ടയിട്ടുകൊണ്ടിരിക്കും -ശ്രേയാംസ് കുമാർ
text_fieldsകോഴിക്കോട്: ഇടതുമുന്നണിയിൽ ജെ.ഡി.എസിനുള്ള പരിഗണന ആർ.ജെ.ഡിക്ക് ലഭിക്കുന്നില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ. താഴേതട്ടിൽ ഇങ്ങനെ ഒരു അഭിപ്രായമുണ്ട്. എൽ.ഡി.എഫ് വിടുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. സൗഹൃദ സന്ദർശനങ്ങൾപോലും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. യു.ഡി.എഫ് വിപുലീകരണത്തിൽ ആർ.ജെ.ഡിയുടെ പേര് പറയുന്നത് അവരുടെ സ്വാതന്ത്ര്യം. അത് തനിക്ക് തടയാൻ പറ്റില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
‘യു.ഡി.എഫ് ഇങ്ങനെ ചൂണ്ടയിട്ടുകൊണ്ടിരിക്കും. മുന്നണിമാറ്റം സംബന്ധിച്ച് ചർച്ച നടന്നു എന്നത് അഭ്യൂഹം മാത്രമാണ്. കോൺഗ്രസ് നേതാവോ ലീഗ് നേതാവോ തന്നെ കാണാൻ വരുന്നതിനർഥം മുന്നണിമാറ്റം ചർച്ച ചെയ്യാനാണെന്ന് എങ്ങനെ പറയും?. രാഷ്ട്രീയമെന്നാൽ വ്യക്തിബന്ധം പാടില്ല എന്നല്ലല്ലോ. രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധങ്ങൾ അങ്ങനെതന്നെ തുടരും.
അക്കാര്യത്തിൽ തനിക്ക് വിലക്കേർപ്പെടുത്താൻ മാധ്യമങ്ങൾക്കാവില്ല. സീറ്റ് വിഭജന ചർച്ചയിൽ തർക്കങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. അതെല്ലാം അതാത് ഘടകങ്ങൾ പരിഹരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണനയുമുണ്ടാകുമെന്നാണ് പ്രതീക്ഷ. മുന്നണിയിൽ ഘടകകക്ഷികൾ കൂടുതൽ ഉണ്ടാകുമ്പോൾ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

