Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.കൃഷ്​ണൻ കുട്ടിയെ...

കെ.കൃഷ്​ണൻ കുട്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചത്​ ​േദശീയ നേതൃത്വം - സി.കെ നാണു

text_fields
bookmark_border
കെ.കൃഷ്​ണൻ കുട്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചത്​ ​േദശീയ നേതൃത്വം - സി.കെ നാണു
cancel

കോഴിക്കോട്​: മാത്യു.ടി തോമസിനെ മാറ്റി കെ. കൃഷ്​ണൻ കുട്ടിയെ മന്ത്രിയാക്കാൻ പാർട്ടിയു​െട ദേശീയ നേതൃത്വമാണ്​ തീരുമാനിച്ചതെന്ന്​ ജെ.ഡി.എസ്​​. നേതാവ്​ സി.​െക നാണു എം.എൽ.എ. തീരുമാനം മാത്യു.ടി. തോമസും അംഗീകരിച്ചതാണ്​. അദ്ദേഹത്തിന്​ ഇപ്പോഴുള്ള പരാതി എന്തുകൊണ്ടാണെന്ന്​ അറിയില്ലെന്നും സി.കെ നാണു പറഞ്ഞു.

നേരത്തെ മാത്യു.ടി തോമസിനെ മന്ത്രിയാക്കാൻ ദേശീയ നേതൃത്വമാണ്​ തീരുമാന​െമടുത്തത്​. കെ.കൃഷ്​ണൻ കുട്ടിയെ മന്ത്രിയാക്കണമെന്നായിരുന്നു അന്ന്​ താൻ ആഗ്രഹിച്ചിരുന്നത്​. എന്നാൽ ദേശീയ നേതൃത്വത്തി​​​​െൻറ തീരുമാനം ഞങ്ങൾ അംഗീകരിക്കുകയായിരുന്നുവെന്നും സി.കെ നാണു പറഞ്ഞു.

കെ.കൃഷ്​ണൻ കുട്ടി എത്രയോ കാലമായി എം.എൽ.എയാകുന്നു. ഇതുവരെ മന്ത്രി സ്​ഥാനം ലഭിച്ചിട്ടില്ല. അദ്ദേഹം മന്ത്രിയാകുന്നതിന്​ മാത്യു.ടി തോമസിന്​ പരാതിയുണ്ടാകു​െമന്ന്​ കരുതുന്നില്ല എന്നും സി.കെ നാണു കൂട്ടിച്ചേർത്തു.

മാത്യു.ടി തോമസ്​ പാർട്ടിയുടെ മുതിർന്ന നേതാവാണ്​. അദ്ദേഹത്തി​​​​െൻറ പരാതി ചായയിൽ പഞ്ചസാര കുറഞ്ഞു എന്നതുപോലുള്ള ഒന്നുമാത്രമാണ്​. അത്​ ഗൗരവമായി കാണേണ്ടതില്ലെന്നും സി.കെ നാണു പറഞ്ഞു.

മാത്യു.ടി തോമസിനെ മാറ്റി കെ. കൃഷ്​ണൻ കുട്ടി​െയ മന്ത്രിയാക്കണമെന്ന്​ ആവശ്യപ്പെട്ട്​ പാർട്ടി ദേശീയാധ്യക്ഷൻ ദേവഗൗഡയു​െട കത്ത്​ ജെ.ഡി.എസ്​ കോഴിക്കോട്​ വെച്ച്​ മുഖ്യമന്ത്രി പിണറായി വിജയന്​ കൈമാറി.

മന്ത്രിസ്ഥാനത്തുനിന്ന്​ ഒഴിവാക്കാനുള്ള രീതി മനസ്സിന്​ മുറിവേൽപിച്ചെന്ന്​ മന്ത്രി മാത്യു ടി. തോമസ് നേരത്തെ പറഞ്ഞിരുന്നു​. രാജിയിലേക്ക്​ നയിച്ച നടപടികൾ ഇടതുപക്ഷ രീതിക്ക്​ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdsmathew t thomaskerala newsmalayalam newsK Krishnan KuttyCK Nanu
News Summary - JDS Leaders Decide to Change Mathew t Thomas - Kerala News
Next Story