Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെ.ഡി (എസ്​)-എൽ.ജെ.ഡി...

ജെ.ഡി (എസ്​)-എൽ.ജെ.ഡി ലയനം കീറാമുട്ടി, ദൾ-സി.പി.എം ചർച്ച ഇന്ന്​

text_fields
bookmark_border
JD (S) -LJD merger complicated, Dal-CPM talks today
cancel

തിരുവനന്തപുരം: ജനതാദൾ (എസ്​)-എൽ.ജെ.ഡി ലയനവിഷയം വീണ്ടും കീറാമുട്ടിയായി സി.പി.എമ്മിന്​ മുന്നിലേക്ക്​. നിയമസഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ച വ്യാഴാഴ്​ച നടക്കും​. അതിന്​ തൊട്ടുമ​ു​മ്പ്​ ലയനത്തിന്​ തയാറെന്ന്​ എൽ.ജെ.ഡി​ നേതൃത്വത്തെ ജെ.ഡി (എസ്​) അറിയിച്ചതോടെയാണ്​ വിഷയം ഒരിക്കൽകൂടി ചർച്ചയായത്​.

എ.കെ.ജി സെൻററിലാണ്​ ജെ.ഡി (എസ്​)-സി.പി.എം ചർച്ച. കഴിഞ്ഞ തവണ എട്ട്​ സീറ്റിലാണ്​ ജെ.ഡി (എസ്​) മത്സരിച്ചത്​. കഴിഞ്ഞദിവസം ബംഗളൂരുവിൽ എച്ച്​.ഡി. ദേവഗൗഡയുമായി കൂടിക്കാഴ്​ച നടത്തിയശേഷമാണ്​ ജെ.ഡി (എസ്​) നേതൃത്വം ചർച്ചക്കെത്തുന്നത്​. ജെ.ഡി (എസ്​)ഉം എൽ.ജെ.ഡിയും ലയിച്ച്​ ഒരു കക്ഷിയായിക്കൂടെ എന്ന നിർദേശം നേരത്തേ സി.പി.എം മുന്നോട്ടുവെച്ചിരുന്നു​. അന്ന്​ ഉറച്ച തുടർനടപടികൾ ഇരുകക്ഷികളും സ്വീകരിച്ചില്ല.

മുന്നണിയിൽ എൽ.ജെ.ഡി, കേരള േകാൺഗ്രസ്​ (എം) ഉൾപ്പെടെ പുതിയ കക്ഷികൾ വന്നതോടെ എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്​ച ചെയ്യേണ്ടിവരുമെന്ന്​ സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്​. ജെ.ഡി(എസ്​)നും എൽ.ജെ.ഡിക്കും കൂടി എ​ട്ട്​ അല്ലെങ്കിൽ ഏഴ്​ സീറ്റ്​ നൽകാനാണ്​ സി.പി.എം നീക്കം. ഇതോടെ തങ്ങളുടെ കൈവശമുള്ള ഒരു സീറ്റ്​ കുറയുമോ എന്ന ആശങ്കയിലാണ് ജെ.ഡി (എസ്​). വടകര സീറ്റി​െൻറ കാര്യത്തിൽ ഉറപ്പുനൽകിയാണ്​ സി.കെ. നാണുവിനെ ജനതാദൾ വിമതരിൽനിന്ന്​ തിരിച്ചുപിടിച്ചത്​. എന്നാൽ, ആ സീറ്റ്​ നഷ്​ടമാകുമോ എന്ന ആശങ്കയും ദൾ നേതാക്കൾക്കുണ്ട്​.

കഴിഞ്ഞയാഴ​്​ച പിണറായി വിജയനെയും കോടിയേരി ബാലകൃഷ്​ണനെയും കണ്ട എൽ.ജെ.ഡി നേതൃത്വം ലയനവിഷയത്തിലെ തങ്ങളുടെ സാ​േങ്കതിക ബുദ്ധിമുട്ട്​ അറിയിച്ചു. ജെ.ഡി(എസ്​)ന്​ കർണാടകയിൽ ബി.ജെ.പിയുമായുള്ള മൃദുസമീപനമാണ്​ അതിലൊന്ന്​. എം.പിയായ എം.വി. ശ്രേയാംസ്​ കുമാറിന്​ ലയനത്തിനുള്ള ബുദ്ധിമുട്ടാണ്​ മറ്റൊന്ന്​.

കൂറുമാറ്റ നിരോധന നിയമത്തി​െൻറ പരിധിയിലുള്ള അദ്ദേഹത്തിന്​ കേന്ദ്ര നേതൃത്വത്തെ ധിക്കരിക്കുക എളുപ്പമാകില്ല. ജെ.ഡി (എസ്​) നീക്കത്തെ പ്രതിരോധിക്കുന്നതിലേക്ക്​ എൽ.ജെ.ഡി നീങ്ങിയാൽ സമവായനീക്കത്തിന്​ സി.പി.എമ്മിന്​ മുൻകൈയെടുക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mergerCPMLJDJD (S)
News Summary - JD (S) -LJD merger complicated, Dal-CPM talks today
Next Story