Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ണെടുപ്പ് തടഞ്ഞ സ്ഥലമുടമയെ അടിച്ചു കൊന്ന ജെ.സി.ബി പിടിച്ചെടുത്തു

text_fields
bookmark_border
  • ജെ.സി.ബി ഡ്രൈവർ അറസ്​റ്റിൽ
മണ്ണെടുപ്പ് തടഞ്ഞ സ്ഥലമുടമയെ അടിച്ചു കൊന്ന ജെ.സി.ബി പിടിച്ചെടുത്തു
cancel

തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തുനിന്ന്​ മണ്ണെടുപ്പ്​ തടഞ്ഞ യുവാവിനെ ജെ.സി.ബി യന്ത ്രം കൊണ്ട് അടിച്ചു കൊന്നു. അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. സംഭവത്തിൽ കേസെട ുത്ത പൊലീസ് ജെ.സി.ബി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും മണ്ണുമാന്തി യന്ത്രം പിടിച്ചെടുക്കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. സംഗീതിന്‍റെ പുരയിടത്തില്‍ നിന്നും നിന്നും ഇന്നലെ രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്‍റെ നേതൃത്വത്തിലെ സംഘം ജെ.സി.ബിയുമായി സംഗീതിന്‍റെ പറമ്പിൽ നിന്ന്​ മണ്ണ്​ കടത്താനെത്തിയത്​. മണ്ണ്​ കത്തുന്നത്​ തടഞ്ഞതിനെ തുടർന്ന്​ വഴക്കുണ്ടാവുകയും ജെ.സി.ബിയുടെ ബക്കറ്റ്​ ഭാഗം കൊണ്ട്​ സംഗീതിനെ അടിച്ചു വീഴ്​ത്തുകയുമായിരുന്നു. സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വനം വകുപ്പ്​ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. ഇത്​ ചോദ്യം ചെയ്ത സംഗീത് തന്‍റെ കാറുമായി െത്തി ജെ.സി.ബിയുടെ വഴി മുടക്കി. കാറിൽ നിന്ന്​ പുറത്തിറങ്ങി മണ്ണെടുപ്പ്​ ചോദ്യംചെയ്തതോടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്ന് ദൃക്​സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന് ശേഷം സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പ്രതികളെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട സംഗീതി​​​ന്‍റെ ഭാര്യ സംഗീത പറഞ്ഞു. ഒളിവിൽ പോയ വിജിനെ മാറാനെല്ലൂരില്‍ നിന്നാണ് പിടിയിലായത്. ഇനി അ‍ഞ്ച് പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jcb murder trivandrum-kerala news
Next Story