ഷുഹൈബിൻെറ ഓർമകളെ അപമാനിച്ചെന്ന്; കെ.എസ്.യു നേതാവിനെതിരെ നടപടി
text_fieldsമലപ്പുറം: കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടതിെനത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ കെ.എസ്.യു നേതാവിനെതിരെ നടപടി. മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ജസ്ല മാടശ്ശേരിയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഷുഹൈബിൻെറ ഓർമകളെ മോശപ്പെടുത്തുന്ന തരത്തിൽ നിരുത്തരവാദ പ്രതികരണം നടത്തിയതിനാണ് സംഘടന ചുമതലകളിൽനിന്ന് മാറ്റിനിർത്തുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് അറിയിച്ചു. ‘രാഷ്ട്രീയം മുതലെടുപ്പിേൻറതാകുമ്പോള്, പരസ്പരം പണികൊടുക്കലിൻെറതാകുമ്പോൾ, വെട്ടും കൊലയും സാധാരണമാവും, സ്വാഭാവികവും’ എന്ന ഫേസ്ബുക്ക് പോസ്റ്റാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
നടപടിയെടുക്കണമെന്ന് ചിലർ ആവശ്യമുന്നയിച്ചതോടെ വിശദീകരണവുമായി ജസ്ല രംഗത്തെത്തി. ഷുഹൈബിെൻറ ചലനമറ്റ ശരീരം കണ്ട വേദനയിൽ രാഷ്ട്രീയ പ്രവർത്തനത്തെപ്പോലും കുറെ നേരത്തേക്ക് വെറുത്തുപോയെന്നും പലരും താൻ ഉദ്ദേശിച്ച അർഥത്തിലല്ല പോസ്റ്റ് വായിച്ചതെന്നും ഇവർ വ്യക്തമാക്കി. നടപടി പ്രതീക്ഷിച്ചതാണെന്ന് ജസ്ല ‘മാധ്യമ’ത്തോട് പറഞ്ഞു.
സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന തന്നെ പുകച്ചുപുറത്തുചാടിക്കാൻ സംഘടനക്കുള്ളിൽ മുമ്പേ ശ്രമമുണ്ട്. തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിനിടെ താൻ ഫ്ലാഷ് മോബ് നടത്തിയിരുന്നു. മലപ്പുറത്തെ മുസ്ലിം പെൺകുട്ടി ഇത് ചെയ്യാൻ പാടില്ലെന്നാണ് ചില സഹപ്രവർത്തകർ ഉപദേശിച്ചതെന്നും തട്ടമിട്ട് സമരമുഖങ്ങളിൽ സജീവമായിരുന്ന സമയത്ത് ഇല്ലാത്ത എതിർപ്പ് ഇപ്പോഴെന്തിനെന്നാണ് അന്ന് തിരിച്ചുചോദിച്ചതെന്നും ജസ്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
