Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജസീറ എയർവേയ്സ് കുവൈത്ത്- തിരുവനന്തപുരം സർവിസ് തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: കുവൈത്ത്- തിരുവനന്തപുരം സെക്ടറിൽ ജസീറ എയർവേയ്സ് സർവിസ് തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ രണ്ടിന് എത്തിയ ആദ്യ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 124 പേരാണ് ആദ്യ വിമാനത്തിൽ എത്തിയത്. കുവൈത്തിലേക്കുള്ള ആദ്യ യാത്രക്കാരായ 151 പേരെ സമ്മാനങ്ങൾ നൽകിയാണ് വിമാനത്താവളത്തിൽ വരവേറ്റത്.
തിരുവനന്തപുരത്തു നിന്ന് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 2.50ന് പുറപ്പെടുന്ന വിമാനം 5.55ന് കുവൈത്തിലെത്തും. കുവൈത്തിൽനിന്ന് വൈകീട്ട് 6.25ന് പുറപ്പെട്ട് പുലർച്ചെ 2.05ന് തിരുവനന്തപുരത്തെത്തും. 160 പേർക്ക് യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സർവിസിന് ഉപയോഗിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

