Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയരാജന്‍റെ പ്രസ്താവന...

ജയരാജന്‍റെ പ്രസ്താവന എല്‍.ഡി.എഫിന്‍റേതല്ല -ബിനോയ്​ വിശ്വം

text_fields
bookmark_border
binoy viswam- ep jayarajan
cancel

കൊ​ച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ജ​നം സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് ന​ല്‍കു​ന്ന അം​ഗീ​കാ​ര​മാ​കു​മെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം എം.​പി. ബി.​ജെ.​പി സ്ഥാ​നാ​ര്‍ഥി​ക​ള്‍ മി​ക​ച്ച​വ​രാ​ണെ​ന്ന ഇ.​പി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന എ​ല്‍.​ഡി.​എ​ഫി​ന്‍റേ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് കോ-​ലീ-​ബി സ​ഖ്യ​ത്തി​ന്‍റെ സാ​ധ്യ​ത​യു​ണ്ട്. വി​ചി​ത്ര​മാ​യ കോ​ണ്‍ഗ്ര​സാ​ണ് കേ​ര​ള​ത്തി​ലേ​ത്. അ​ന്ധ​മാ​യ എ​ൽ.​ഡി.​എ​ഫ് വി​രോ​ധ​മാ​ണ് അ​വ​ര്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ബി.​ജെ.​പി​യു​മാ​യി കൈ​കോ​ര്‍ക്കു​ന്ന​തി​ന് കോ​ണ്‍ഗ്ര​സി​ന് മ​ടി​യി​ല്ല. നേ​താ​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ കോ​ണ്‍ഗ്ര​സ് വി​ട്ട് ബി.​ജെ.​പി​യി​ലേ​ക്ക് പോ​കു​ന്ന​തും അ​തു​കൊ​ണ്ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ 20 സീ​റ്റും എ​ൽ.​ഡി.​എ​ഫ് നേ​ടും.

കേ​ര​ള​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ദി​വ​സം പോ​ളി​ങ് ന​ട​ത്തു​ന്ന​തു​മൂ​ലം ഗ​ണ്യ​മാ​യ ഒ​രു വി​ഭാ​ഗം വോ​ട്ട​ര്‍മാ​ര്‍ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മെ​ന്ന പ​രാ​തി​ക​ള്‍ ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യം കേ​ട്ട് സ്വീ​കാ​ര്യ​മാ​യ മാ​ര്‍ഗം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ചി​ന്തി​ക്ക​ണം. ക​ന​ത്ത ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ച്ച​ക്ക് 12 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു​വ​രെ പ​ര​സ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​നെ​പ്പ​റ്റി​യും തെ​ര​ഞ്ഞ​ടു​പ്പ് ക​മീ​ഷ​ന്‍ ആ​ലോ​ചി​ക്ക​ണം. അ​തി​നാ​യി സ​ര്‍വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. . ഇ​ല​ക്ഷ​ന്‍ ക​മീ​ഷ​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സു​താ​ര്യ​മാ​ക​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Binoy ViswamEP JayarajanLok Sabha Elections 2024
News Summary - Jayarajan's statement is not LDF's - binoy viswam
Next Story