Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞനന്തൻ...

കുഞ്ഞനന്തൻ കടന്നാക്രമണങ്ങളെ വെല്ലുവിളിച്ച ധീരപോരാളി -പി. ജയരാജൻ 

text_fields
bookmark_border
P-Jayarajan1
cancel

കണ്ണൂർ: മാർക്​സിസ്​റ്റ്​ ​വിരുദ്ധരുടെ കടന്നാക്രമണങ്ങളെ വെല്ലുവിളിച്ച്​ ചെ​ങ്കൊടി ഉയർത്തിയ ധീരനായ വിപ്ലവകാരിയായിരുന്നു പി.കെ കുഞ്ഞനന്തനെന്ന്​ സി.പി.എം നേതാവ്​ പി. ജയരാജൻ. ഫേസ്​ബുക്ക്​ പോസ്​റ്റിലാണ്​ കുഞ്ഞനന്ത​​​​െൻറ മരണത്തിൽ ജയരാജൻ അനുശോചനമറിയിച്ചത്​​. 

ആർ.എസ്.എസ് പോലുള്ള ഫാസിസ്റ്റു വർഗീയ ശക്തികളെ എതിരിടുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച നേതാവായിരുന്നു കുഞ്ഞനന്തനെന്നും ജയരാജൻ പറഞ്ഞു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​െൻറ പൂർണ്ണരൂപം
പാനൂരിലും പരിസരത്തും മാർക്സിസ്റ് വിരുദ്ധരുടെ കടന്നാക്രമണങ്ങളെ വെല്ലുവിളിച്ച് ചെങ്കൊടി ഉയർത്തിപ്പിടിച്ച ധീരനായ വിപ്ലവകാരിയായിരുന്നു സ:കുഞ്ഞനന്തൻ.

ആർഎസ്എസ് പോലുള്ള ഫാസിസ്റ്റു വർഗ്ഗീയ ശക്തികളെ എതിരിടുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച സഖാവായിരുന്നു അദ്ദേഹം. യുഡിഎഫ് ഭരണകാലത്ത് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടി.ഭീകരാണെന്ന് മുദ്രകുത്തി പ്രചാരവേല നടത്തി.അതിനെയെല്ലാം നിർഭയം നേരിട്ട ഉജ്വലനായ വിപ്ലവകാരിയെയാണ് നഷ്ടമായത്.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ദുഖവും അനുശോചനവും അറിയിക്കുന്നു.സഖാവിന്റെ ഓർമ്മയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTP Chandrasekharan Murder CaseP.K Kunjanandhan
News Summary - Jayarajan on kunjanadhan death-Kerala news
Next Story