ആലപ്പാട്: ഖനനം നിർത്തിെവച്ച് ചർച്ചയില്ല; സമരം ചെയ്യുന്നത് മലപ്പുറത്തുകാർ -ജയരാജൻ
text_fieldsതിരുവനന്തപുരം: ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ സമരത്തെ തള്ളി വ് യവസായ മന്ത്രി ഇ.പി. ജയരാജന്‍. ജനുവരി 16ന് മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചിരിക്കെയാണ് ഖനനം നിയമപ രമാണെന്നും ഖനനം നിര്‍ത്തി ചര്ച്ചയിെല്ലന്നും വ്യവസായ മന്ത്രി പ്രഖ്യാപിച്ചത്. മലപ്പുറത്തും അവിടെയിവിടെയുള ്ളവരാണ് ഖനനത്തിന് എതിരായ വാദഗതികളുമായി ചര്‍ച്ചകളില്‍ വന്നതെന്നും മന്ത്രി ആരോപിച്ചു.
ആലപ്പാട് തീരം നഷ്ടമായത് ഖനനം മൂലമല്ല, സൂനാമി കാരണമാണ്. സൂനാമിയിൽ വലിയ നഷ്ടം ഉണ്ടായിരുന്നു. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള സാഹചര്യവുമില്ല. ഇവിടെ ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കരിമണല്‍ കൊള്ളക്കായി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. മണല്‍ കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സര്‍ക്കാര്‍ കേള്‍ക്കും. ചില കേന്ദ്രങ്ങൾ അനാവശ്യമായ പ്രശ്നം ഉണ്ടാക്കുെന്നന്ന് സംശയിക്കണം. ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിനെതിരെ (ഐ.ആർ.ഇ) മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.
കമ്പനികള്‍ ഖനന മാനദണ്ഡം ലംഘിച്ചതായും പരാതിയുമില്ല. ഐ.ആർ.ഇയും കെ.എം.ആർ.എല്ലും ഒരിക്കലും പൂട്ടില്ല. കെ.എം.എം.എല്‍. എം.ഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട്ട് പ്രശ്നമുള്ളതായി പരാമര്‍ശമില്ല. ‘നീണ്ടകര മുതല്‍ കായംകുളംവരെ കടലോരം കരിമണല്‍ വന്ന് അടിയുന്ന പ്രദേശമാണ്. കേരളത്തില്‍ അവിടെ മാത്രമേ കരിമണലുള്ളു. അതു കടല്‍കൊണ്ടുവന്ന് തരുന്ന ഒരു ധനമാണ്. പതിനാറര കിലോമീറ്ററാണ് കരിമണലുള്ളത്. നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോർട്ടിെൻറ കാര്യം ചോദിച്ചപ്പോൾ അതിെൻറ അടിസ്ഥാനത്തിൽതന്നെയാണ് അവിടെ ഖനനം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
