Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയമോഹന്‍ തമ്പിയുടെ...

ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; മകന്‍ കസ്റ്റഡിയിൽ

text_fields
bookmark_border
ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; മകന്‍ കസ്റ്റഡിയിൽ
cancel

തിരുവനന്തപുരം: കേരള മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്.ബി.ഐയില്‍ ഡി.ജി.എമ്മും ആയിരുന്ന കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ജയമോഹ​​​െൻറ മകന്‍ അശ്വിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. വീണപ്പോഴുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. ജയമോഹന്‍ തമ്പിയെ അശ്വിന്‍ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

മദ്യപിച്ചുണ്ടായ വാക്കുതർക്കത്തെതുടർന്ന് മൂർച്ചയില്ലാത്ത ആയുധം കൊണ്ട് അച്ഛ​​​െൻറ നെറ്റിക്ക് അടിച്ചെന്നും പൊലീസ് പറയുന്നു. നെറ്റി പൊട്ടി രക്തം വാർന്നാണ് തമ്പി മരിച്ചതെന്ന്​ ഡോക്ടർ റിപ്പോർട്ട് നൽകി. തുടർന്നാണ് ചൊവ്വാഴ്​ച ഉച്ചയോടെ അശ്വിനെ കസ്​റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്​റ്റ്​ രേഖപ്പെടുത്തി. ഇരുവർക്കുമൊപ്പം മദ്യപിച്ച അയൽക്കാരനും കസ്​റ്റഡിയിലുണ്ട്​.

തിങ്കളാഴ്ച രാവിലെ മണക്കാട് മുക്കോലക്കൽ ദേവീ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽനിന്ന് ദുർഗന്ധം പടർന്നതിനെതുടർന്ന്​ വീടിന് മുകളിൽ വാടകക്ക് താമസിക്കുന്നവർ നടത്തിയ പരിശോധയിലാണ് ഹാളിൽ മരിച്ചനിലയിൽ ജയമോഹൻ തമ്പിയെ കണ്ടെത്തിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsJayamohan ThampiFormer Kerala Ranji cricketer
News Summary - Jayamohan Thampi Murder Case-Kerala News
Next Story