'ജയ ജയ കോമള കേരള ധരണി' സാംസ്കാരിക പരിപാടികളിൽ ആമുഖ ഗാനമാക്കും -മന്ത്രി
text_fieldsകോട്ടയം: 'ജയ ജയ കോമള കേരള ധരണി'... എന്നു തുടങ്ങുന്ന ഗാനം എല്ലാ സാംസ്കാരിക പരിപാടികളുടെയും ആമുഖ ഗാനമായി ആലപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വൈക്കത്ത് കെ.എസ്.എഫ്.ഡി.സി മൾട്ടിപ്ലക്സ് തിയറ്ററിന്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരൻ രചിച്ച കവിത 2014ൽ സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സാംസ്കാരിക പരിപാടികളിലൊന്നും പാടിയിരുന്നില്ല. ഇതാദ്യമായി വൈക്കത്താണ് പാടി കേട്ടത്. ഇതിന് വൈക്കത്തുകാരോട് പ്രത്യേക സ്നേഹമുണ്ട്. ഗായകരായ വി.ദേവാനന്ദും വൈക്കം വിജയലക്ഷ്മിയും ചേർന്ന് മനോഹരമായി ആലപിച്ചു. ഇവർ തന്നെ ഇതു പാടട്ടെ. മറ്റാരെയും തേടേണ്ട.
ഒരാഴ്ചക്കുള്ളിൽ സംഗീതം ചിട്ടപ്പെടുത്തി തുടർ നടപടി സ്വീകരിക്കും. ഇതിന് കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

