സൈനികെൻറ പരാതി: എസ്.െഎക്കും എസ്.സി.പി.ഒക്കും സ്ഥലംമാറ്റം
text_fieldsകരുവാരകുണ്ട് (മലപ്പുറം): സൈനികനെയും കുടുംബത്തെയും വഴിയിൽ തടഞ്ഞു മർദിച്ച കേസിൽ വീ ഴ്ച വരുത്തിയതിന് പൊലീസിനെതിരെ വീണ്ടും നടപടി. കരുവാരകുണ്ട് എസ്.ഐ എം. രതീഷ്, സീനി യർ സി.പി.ഒ സെബാസ്റ്റ്യൻ രാജേഷ് എന്നിവരെ ജില്ല പൊലീസ് മേധാവിയാണ് സ്ഥലംമാറ്റിയത്. കേസന്വേഷണ ചുമതലയുണ്ടായിരുന്ന എ.എസ്.ഐ എം. ശശികുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണിത്. എസ്.ഐയെ പാലക്കാട് അഗളിയിലേക്കും എസ്.സി.പി.ഒയെ പാണ്ടിക്കാട്ടേക്കുമാണ് മാറ്റിയത്. അഗളി എസ്.ഐ പി. വിഷ്ണുവിനെ കരുവാരകുണ്ടിൽ നിയമിച്ചു.
ആഗസ്റ്റ് ഒമ്പതിന് മാമ്പുഴ തരിപ്രമുണ്ടയിൽ വെച്ചാണ് സൈനികനായ ആമപ്പൊയിൽ പാറക്കൽ സുനിൽ ബാബുവും കുടുംബവും ഒരു സംഘം യുവാക്കളുടെ മർദനത്തിനിരയായത്. വാഹനത്തിന് വഴി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയായിരുന്നു സംഭവം. സുനിലിെൻറ പിതാവ്, ഭാര്യാ മാതാവ് എന്നിവരെ പരിക്കേൽപിക്കുകയും ഭാര്യയെയും കുട്ടിയെയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കേസാണ് എടുത്തത്. ഇതിനെതിരെ സുനിൽ ബാബു മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.