Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയത്തെ ഒരു കോളേജ് കൂടി മഞ്ഞപ്പിത്തത്തെ തുടർന്ന് അടച്ച് പൂട്ടി

text_fields
bookmark_border
കോട്ടയത്തെ ഒരു കോളേജ് കൂടി മഞ്ഞപ്പിത്തത്തെ തുടർന്ന് അടച്ച് പൂട്ടി
cancel

കോട്ടയത്തെ ഒരു കോളേജ് കൂടി മഞ്ഞപ്പിത്തത്തെ തുടർന്ന് അടച്ച് പൂട്ടി. കിടങ്ങൂർ എഞ്ചിനിയറിങ് കോളജിലാണ് മഞ്ഞപ്പിത്തം പടർന്ന് പിടിച്ചത്. ഹോസ്റ്റലുകളിൽ നിന്നാണ് രോഗം പകർന്നത്. വിദ്യാർഥികളും അധ്യാപകരും അടക്കം 40 പേർക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ടു. ആരോഗ്യ വകുപ്പ് കോളേജിൽ പരിശോധന നടത്തുന്നുണ്ട്.

നേരത്തേ മാ​ന്നാ​നം കെ.​ഇ കോ​ള​ജി​ല്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​ഞ്ഞ​പ്പി​ത്ത​ബാ​ധയുണ്ടായതിനെ തുടർന്ന് ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ചിരുന്നു. തി​രു​വ​ന​ന്ത​പു​രം നേ​മം എ​ട​ക്കോ​ട് സ്നേ​ഹ​സി​ല്‍ സു​രേ​ഷി​​​​െൻറ മ​ക​ൻ പ്രേം ​സാ​ഗ​റാ​ണ്​ (18) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ള്‍ക്കി​ട​യി​ല്‍ മ​ഞ്ഞ​പ്പി​ത്ത​ബാ​ധ​യു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ഇ​ത്​ വ്യാ​പ​ക​മാ​യി പ​ട​ര്‍ന്നു.​ അ​പ്പോ​ഴാ​ണ്​ പ്രേ​മി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jaundice in kottayam college- kerala news, malayalam news
Next Story