മഞ്ഞപ്പിത്തം പടരുന്നു ജാഗ്രത വേണം; എം.എസ്.പി ആസ്ഥാനത്ത് ബോധവത്കരണ ക്ലാസും ശുചിത്വ പരിശോധനയും
text_fieldsമലപ്പുറം: എം.എസ്.പി ആസ്ഥാനത്ത് പൊലീസുകാരില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും ശുചിത്വ പരിശോധനയും സംഘടിപ്പിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. ബൈജു ക്ലാസിന് നേതൃത്വം നല്‍കി.
ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ. റഷീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ബി. പ്രമോജ്, കൂട്ടിലങ്ങാടി പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യു. നദീര്‍ അഹമ്മദ് എന്നിവര്‍ ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. സദീപ്, കെ. ഫസീല എന്നിവര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ജലസ്രോതസ്സുകൾ ക്ലോറിനേഷന്‍ നടത്തി. സുരക്ഷിതമായ ജലവിതരണം ഉറപ്പാക്കാൻ നടപടികള്‍ക്ക് നിർദേശം നല്‍കി. കണ്ണിലും ചര്‍മത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുക, മൂത്രത്തിന് കടുംനിറം, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, പനി, വയറുവേദന തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ ഉടൻ ചികിത്സ തേടണമെന്ന് നിര്‍ദേശിച്ചു.

