Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്​പ്രീതിന്‍റെ മരണം:...

ജസ്​പ്രീതിന്‍റെ മരണം: വിദ്യാർഥി പരാതിപരിഹാര സെൽ കോളജ്​ അധികൃതരുടെ മൊഴിയെടുത്തു

text_fields
bookmark_border
jaspreet-singh
cancel

കോഴിക്കോട്​: മലബാർ ​​​​ക്രിസ്​ത്യൻ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥി ജസ്​​പ്രീത്​ സിങ്​ ആത്മഹത്യചെയ്​ത സ ംഭവത്തിൽ കാലിക്കറ്റ്​ സർവകലാശാലയിലെ വിദ്യാർഥി പരാതി പരിഹാര സെൽ കോളജ്​ അധികൃതരിൽനിന്ന്​ മൊഴിയെടുത്തു. ​​​​ ക്രിസ്​ത്യൻ കോളജ്​ പ്രിൻസിപ്പൽ ഗോഡ്​വിൻ സാംരാജ്​, ഇക്കണോമിക്​സ്​ വിഭാഗം തലവൻ, ജസ്​പ്രീതി​​െൻറ ക്ലാസി​​െൻ റ ചുമതലയുണ്ടായിരുന്ന അധ്യാപകൻ എന്നിവരുടെ മൊഴിയാണ്​ രേഖപ്പെടുത്തിയത്​. കോളജ്​ അധികൃതർ മനുഷ്യത്വപരമായ നിലപാടെടുക്കേണ്ടിയിരുന്നെന്ന്​ സെൽ അഭിപ്രായപ്പെട്ടു.

കുട്ടികൾക്ക്​ ഹാജർ കുറവായതി​​െൻറ യഥാർഥ കാരണങ്ങൾ കണക്കിലെടുക്കണം. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന പ്ര​ത്യേക അപേക്ഷ സർവകലാ​ശാല സെല്ലിലേക്ക്​ അയക്കണമായിരുന്നു. ജസ്​പ്രീതിന്​ 67 ശതമാനം ഹാജരുണ്ടായിരുന്നു. ചട്ടപ്രകാരം 75 ശതമാനമാണ്​ വേണ്ടത്​. 60 ശതമാനത്തിൽ കൂടുതലും 75 ശതമാനത്തിൽ കുറവുമാണെങ്കിൽ അതത്​ കോളജുകളിൽതന്നെ പരിഹരിക്കാവുന്നതാണെന്ന്​ സെൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഹാജർ കുറവായ 18 വിദ്യാർഥികളിൽ പത്തുപേരും ഇക്കണോമിക്​സ്​ വകുപ്പിലുള്ളവരായത്​ സംബന്ധിച്ചും കോളജിനോട്​ വിശദീകരണം തേടി. ഹാജർ വിഷയം കർശനമാക്കിയതെന്തിനാണെന്ന്​ സമിതി അംഗങ്ങൾ പ്രിൻസിപ്പലിനോട്​ ആരാഞ്ഞു. കഴിഞ്ഞ വർഷം ഹാജർ കുറഞ്ഞ ചിലരെ താൻ പരീക്ഷ എഴുതാൻ അനുവദിച്ചെന്ന്​ കാണിച്ച്​ വിദ്യാർഥി സംഘടന സർവകലാശാലയിൽ പരാതി നൽകിയതിനാലാണ്​ കർശനമാക്കിയതെന്നായിരുന്നു പ്രിൻസിപ്പലി​​െൻറ മറുപടി. സമിതി അംഗങ്ങൾ ഉടൻ വൈസ് ​ചാൻസലർക്ക്​ റിപ്പോർട്ട്​ നൽകും. വിദ്യാർഥികളാണ്​ പരാതി നൽകിയത്​.

കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്‌, ഡോ. ഷംസാദ്‌ ഹുസൈൻ, എ.കെ. രമേഷ്‌ എന്നീ സിൻഡിക്കേറ്റ്​ അംഗങ്ങൾ വൈകീട്ട്​ ജസ്‌പ്രീത്‌ സിങ്ങി​​െൻറ വീട്ടിലെത്തി മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിച്ചു. വിദ്യാർഥിയുടെ ദാരുണാന്ത്യം സർവകലാശാല ഗൗരവത്തിലാണ്‌ കാണുന്നതെന്ന്​ കെ.കെ. ഹനീഫ പറഞ്ഞു. മാതാപിതാക്കൾ സമീപിച്ചപ്പോൾ അധ്യാപകൻ വംശീയ പരാമർശം നടത്തിയെന്ന പരാതി അന്വേഷിക്കും. ജസ്‌പ്രീതി​​െൻറ അടുത്ത സുഹൃത്തുക്കളെ കണ്ടും സമിതി വിവരങ്ങൾ ശേഖരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJaspreet Suicide CaseMalabar Christian College Kozhikode
News Summary - Jaspreet singh Suicide Case Malabar Christian College Kozhikode -Kerala News
Next Story