Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജസ്നയുടെ തിേരാധാനം: സി.ബി.െഎ അന്വേഷണം വേണമെന്ന് ഹൈകോടതിയിൽ ഹരജി
text_fieldsbookmark_border
കൊച്ചി: പത്തനംതിട്ട സ്വദേശിനി ജസ്നയുടെ തിരോധാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്നു ഹൈകോടതി പരിഗണിക്കും. ജസ്നയുടെ സഹോദരൻ ജൈസ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത് എന്നിവരാണ് ഹരജിക്കാർ.
കഴിഞ്ഞ മാർച്ച് 22ന് ജസ്‌നയെ കാണാതായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതി ഇല്ല. അന്വേഷണത്തിെൻറ ആദ്യഘട്ടത്തിൽ ലഭിക്കുമായിരുന്ന വിലപ്പെട്ട തെളിവുകൾ ശേഖരിക്കാൻ പൊലീസിന് ആയില്ല. കേരളത്തിന് പുറത്തും അന്വേഷിക്കേണ്ടതുള്ളതിനാൽ സി.ബി.ഐ ആണ് അഭികാമ്യം എന്നാണ് ഹരജിക്കാരുടെ വാദം. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടന്നും എന്നാൽ ജസ്നയെ കണ്ടെത്താനായിട്ടില്ലന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
