Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജസ്നയുടെ തിരോധാനം: വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മാര്‍ച്ച് 22 മുതല്‍ പത്തനംതിട്ട ജില്ലയിലെ എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാർഥിനി ജസ്ന മരിയ ജയിംസിനെ (20) കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപ പാരിതോഷികം ഡി.ജി.പി ലോക്നാഥ് ബെഹറ ആണ് പ്രഖ്യാപിച്ചത്.
ജസ്നയുടെ തിരോധാനം വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ ക്രൈം 201/18 U/S 57 KP Act പ്രകാരം കേസ് രജിസ്റ്റര്‍ അന്വേഷണം നടത്തി വരികയാണ്. വിവരങ്ങള്‍ നല്കുന്ന ആളുടെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കും. വിവരങ്ങള്‍ താഴെപ്പറയുന്ന വിലാസത്തിലോ ഫോണ്‍ നമ്പരിലോ അറിയിക്കാവുന്നതാണ്. ഡി.വൈ.എസ്.പി തിരുവല്ല, പത്തനംതിട്ട. ഫോണ്‍ (ഓഫീസ്): 0469 - 2630226, മൊബൈല്‍: 9497990035, ഇ-മെയില്‍: dysptvllapta.pol@kerala.gov.in
Next Story
