ജസ്നയുടെ തിരോധാനം:സാവകാശം തേടി സി.ബി.ഐ
text_fieldsതിരുവനന്തപുരം: സി.ബി.ഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജസ്നയുടെ പിതാവ് സമർപ്പിച്ച ഹരജിയിൽ വിശദീകരണം നൽകാൻ സി.ബി.ഐ രണ്ടാഴ്ചത്തെ സാവകാശം തേടി. ആവശ്യം പരിഗണിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഏപ്രിൽ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.
പുളിക്കുന്നിനും മുണ്ടക്കയത്തിനുമിടക്കാണ് ജസ്നയെ കാണാതായത്. ഈ സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന നടത്തിയില്ല. ഒപ്പം ബിരുദത്തിന് പഠിച്ച സുഹൃത്ത് ജസ്നയെ ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയിക്കുന്നു. ജസ്ന കോളജിലെ അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് എൻ.എസ്.എസ് ക്യാമ്പുകൾക്ക് പോയിരുന്നത്. ഇവരിലേക്കും സി.ബി.ഐയുടെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ലെന്ന് പിതാവിന്റെ ഹരജിയിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

