ജാസ്സിം കുഞ്ഞു എന്ന ‘മെമ്മറിമാന്‍’
text_fieldsകൊടിയത്തൂര്‍ (കോഴിക്കോട്): ദേശീയതല ക്വിസ് മത്സരത്തില്‍ 16 തവണ ഒന്നാം സ്ഥാനക്കാരന്‍, അന്തര്‍ ദേശീയ ക്വിസ് മത്സര ജേതാവ്, സംസ്ഥാന തലത്തില്‍ വിവിധ മേഖലകളിലായി 85ഓളം ഒന്നാം സ്ഥാനം... ഈ ബഹുമതികളെല്ലാം ജാസ്സിം കൊടിയത്തൂരെന്ന ചെറുപ്പക്കാരന് മാത്രം അവകാശപ്പെട്ടതാണ്. ക്വിസ് മത്സരങ്ങള്‍ ഈ യുവാവിന്‍െറ ജീവിതത്തിന്‍െറ ഭാഗമാണ്. വ്യാഴാഴ്ച കൊച്ചിയില്‍ ക്വിസ് ക്ളബ് അസോസിയേഷന്‍ സംഘടിപ്പിച്ച അണ്ടര്‍ 25 ദേശീയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതോടെയാണ് ദേശീയതലത്തില്‍ 16 തവണ ഒന്നാം സ്ഥാനം ലഭിക്കുന്ന കേരളക്കാരനെന്ന അപൂര്‍വനേട്ടം കൊയ്തത്. ‘ജാസ്സിം ഗിന്നസ്‘, ‘മെമ്മറിമാന്‍’ എന്നീ പേരുകളിലും ഇദ്ദേഹം പ്രശസ്തനാണ്. നിരവധി പേരുടെ മൊബൈല്‍ നമ്പറും പേരും മന$പാഠമാക്കി കഴിഞ്ഞു ഇതിനകം ഈ ചെറുപ്പക്കാരന്‍. തന്‍െറ മൊബൈല്‍ ഫോണില്‍ നമ്പര്‍ സേവ് ചെയ്യാറില്ളെന്നും ലിങ്ക്ടെക് എന്ന മൊബൈല്‍ ഷോപ്പിലെ ജോലിതന്നെ കാര്യങ്ങള്‍ ഓര്‍ത്തുവെക്കാന്‍ സഹായിച്ചിട്ടുണ്ടെന്നു ജാസ്സിം പറയുന്നു. കാറിന്‍െറ നമ്പറും ഉടമസ്ഥന്‍െറ പേരും തിരിച്ചും മറിച്ചും പറയാന്‍ ഒരു പ്രയാസവുമില്ല. 194 രാഷ്ട്ര തലസ്ഥാനങ്ങളും ഭരണാധികാരികളുടെ പേരും മാറ്റിമറിച്ചുചോദിച്ചാലും തെറ്റാതെ പറയും. മാപ്പിളപ്പാട്ട് കമ്പക്കാരനായ ജാസ്സിം വരികള്‍ ചൊല്ലിയാല്‍ കവി ആരെന്നും പറയും. കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസില്‍ എം.എ ഫോക്ലോര്‍ സെക്കന്‍ഡ് സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ഈ 25കാരന്‍ തനത് മാപ്പിളപ്പാട്ട് കലയില്‍ ഗവേഷണം നടത്തുന്നതിനുള്ള ശ്രമത്തിലാണ്. ഐ.എ.എസ് നേടാനുള്ള പരിശ്രമവും ഒപ്പമുണ്ട്. ചാത്തപറമ്പ് വിളക്കോട്ടല്‍ ഉമറിന്‍െറയും മറിയയുടെയും മകനായ ജാസ്സിം നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
നാട്ടിലെ വളര്‍ന്നുവരുന്ന യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പി.എസ്.സി പരിശീലനവും ക്വിസ് മത്സര സഹായങ്ങളും ചെയ്തുവരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ തന്‍െറ പേര് ഉള്‍പ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് ജാസ്സിം ഗിന്നസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
