Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ മെഡൽ വാങ്ങാൻ...

പൊലീസ്​ മെഡൽ വാങ്ങാൻ രോഗക്കിടക്കയിൽനിന്ന് ജസീലയെത്തി

text_fields
bookmark_border
പൊലീസ്​ മെഡൽ വാങ്ങാൻ രോഗക്കിടക്കയിൽനിന്ന് ജസീലയെത്തി
cancel
camera_alt

മുഖ്യമന്ത്രിയുടെ 2019ലെ പൊലീസ്​ മെഡലിന് അർഹയായ കൽപറ്റ വനിതാ സെല്ലിലെ സീനിയർ സിവിൽ പൊലീസ്​ ഓഫിസർ കെ.ടി. ജസീല തിരുവനന്തപുരത്ത് പൊലീസ്​ ആസ്ഥാനത്ത് ഓൺലൈനിലുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംസ്ഥാന പൊലീസ്​

മേധാവിയിൽനിന്ന് മെഡൽ സ്വീകരിക്കുന്നു

തിരുവനന്തപുരം: സേവനകാലത്ത് ജോലിയോട് ആത്മാർപ്പണം പ്രകടിപ്പിച്ച പൊലീസ്​ ഉദ്യോഗസ്ഥ വയനാട് സ്വദേശിനി കെ.ടി. ജസീലക്ക്​ ഒടുവിൽ 2019ലെ മുഖ്യമന്ത്രിയുടെ പൊലീസ്​ മെഡൽ കൈപ്പറ്റാനായി. കഴിഞ്ഞവർഷം മാർച്ചിൽ ബസപകടത്തെതുടർന്ന് ആറുമാസത്തോളം കാലുകൾ തളർന്ന് കിടപ്പിലായ ജസീലക്ക്​ പുരസ്​കാരം കൈപ്പറ്റാൻ കഴിഞ്ഞില്ല.

കള്ളനെ ഓടിച്ചുപിടിച്ചതിനും ഹജ്ജ് ഡ്യൂട്ടിക്കും മറ്റനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി 14 വർഷത്തെ സർവിസിനിടയിൽ അനേകം അനുമോദനപത്രങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഏറെ ആഗ്രഹിച്ച പൊലീസ്​ മെഡൽ വാങ്ങാൻ കഴിയാത്തതിെൻറ മനോവിഷമത്തിലായിരുന്നു അവർ. പൊലീസ്​ ആസ്ഥാനത്തെത്തി നേരിട്ട് കൈപ്പറ്റാനുള്ള ആഗ്രഹം വ്യക്തമാക്കി ഡി.ജി.പിക്ക്​ കത്തെഴുതിയത് വഴിത്തിരിവായി. തിങ്കളാഴ്​ച പൊലീസ്​ ആസ്ഥാനത്ത്​ നടന്ന പുരസ്​കാരവിതരണ ചടങ്ങിലേക്ക് പ്രത്യേക ക്ഷണിതാവായെത്തി ജസീല മെഡൽ സ്വീകരിച്ചു.

ബുള്ളറ്റുൾപ്പെടെ പൊലീസ്​ വാഹനങ്ങൾ അനായാസം ഓടിക്കുന്ന വയനാട് ജില്ലയിലെ ചുരുക്കം വനിത ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു കൽപറ്റ വനിതാസെല്ലിലെ ജസീല. അപകടത്തിനുശേഷം വന്ന അർബുദബാധയും കാര്യമാക്കാതെ വാക്കറിെൻറ സഹായത്തോടെയാണ് പൊലീസ്​ ആസ്ഥാനത്തെത്തിയത്.

ത​െൻറ ആഗ്രഹസാക്ഷാത്​കാരത്തിന് കൂടെനിന്ന കോഴിക്കോട് റൂറൽ കോടഞ്ചേരി സ്​റ്റേഷൻ ഹൗസ്​ ഓഫിസർ കൂടിയായ ഭർത്താവ് കെ.പി. അഭിലാഷിനും അപേക്ഷ ദയാപൂർവം കൈകാര്യം ചെയ്ത സംസ്ഥാന പൊലീസ്​ മേധാവിയുടെ കോൺഫിഡൻഷ്യൽ അസിസ്​റ്റൻറ് സനൂജക്കുമായി മെഡൽ സമർപ്പിക്കുന്നെന്ന്​ ജസീല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police MedalJaseela
News Summary - Jaseela came out of her sick bed to recieve police medal
Next Story