പാക് അധിനിവേശ കശ്മീരില്ലാത്ത ഇന്ത്യ; പ്രതിഷേധം കനത്തപ്പോൾ മാപ്പുപറഞ്ഞ് ജന്മഭൂമി
text_fieldsകോഴിക്കോട്: പ്രതിഷേധം കനത്തതോടെ പാക് അധിനിവേശ കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചതിൽ ഖേദപ്രകട നവുമായി ജന്മഭൂമി ദിനപത്രം. സെപ്റ്റംബർ 13ന് ജന്മഭൂമി എഡിറ്റോറിയൽ പേജിൽ ‘അഫ്ഗാനിലെ ഇന്ത്യൻ പ്രതീക്ഷകൾ’ എന്ന തലക് കെട്ടിൽ വിഷ്ണു അരവിന്ദ് പുന്നപ്ര എഴുതിയ ലേഖനത്തിലാണ് പാക് അധിനിവേശ കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം നൽകി ആർ.എ സ്.എസ് നിയന്ത്രണത്തിലുള്ള പത്രം ‘പുലിവാൽ പിടിച്ചത്’.
സമൂഹ മാധ്യമങ്ങളിലും പാർട്ടി ഗ്രൂപ്പുകളിലും വിവാദം കത്തിപ്പടർന്നതോടെ ശനിയാഴ്ചയിലെ പത്രത്തിൽ പത്രാധിപർ മാപ്പു പറഞ്ഞു.
ആർ.എസ്.എസ് നേതാവും, വി. മുരളീധരൻ സംസ്ഥാന പ്രസിഡൻറായിരുന്ന കാലത്ത് ബി.ജെ.പി സംഘടന ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ആർ. ഉമാകാന്തനാണ് ജന്മഭൂമി പത്രത്തിെൻറ മാനേജിങ് എഡിറ്റർ. സംഘ്പരിവാറിലെ ഗ്രൂപ് പോരും പിഴവിനെതിരായ വിമർശനത്തിൽ പ്രകടമായിരുന്നു. കേവലമൊരു കൈപ്പിഴയായി കാണാൻ കഴിയില്ലെന്നും ഉത്തരവാദപ്പെട്ടവർക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും ഉമാകാന്തനോട് എതിർപ്പുള്ള വിഭാഗം പറയുന്നു.
പാക് അധിനിവേശ കശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്ക്കാറിെൻറ അടുത്ത അജണ്ടയെന്ന് കേന്ദ്രമന്ത്രിമാർ പറഞ്ഞതിന് പിന്നാലെയാണ് പത്രത്തിൽ പിഴവു വന്നത്. ‘‘സംഭവിച്ച പിഴവിൽ നിർവ്യാജം ഖേദിക്കുന്നു, പാക് അധിനിവേശ കശ്മീരില്ലാത്ത ഭൂപടം ചേർക്കാനിടയായത് മനഃപൂർവമല്ലാത്ത തെറ്റാണ്’’ എന്നാണ് പത്രാധിപർ ശനിയാഴ്ച പത്രത്തിൽ നൽകിയ ഖേദപ്രകടനത്തിൽ പറയുന്നത്. എന്നാൽ, ഇന്ത്യയുടെ ഭൂപടത്തെ കുറിച്ചുപോലും അടിസ്ഥാന ധാരണയില്ലാത്തവരാണോ ഇത് കൈകാര്യം ചെയ്യുന്നതെന്ന ചോദ്യം സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്നുതന്നെ ഉയരുന്നു. എതിരഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നവർക്ക് ഇപ്പോൾ ജൻമഭൂമിക്കെതിരെ ഒന്നും പറയാനില്ലേ എന്ന് ചോദിച്ചാണ് മറ്റ് പാർട്ടിക്കാർ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
