കണ്ണൂർ അക്രമം; സി.പി.എമ്മിനെ വിമർശിച്ച് ജനയുഗം
text_fieldsതിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ സി.പി.എമ്മിനെ വിമർശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ തിരുത്തൽവേണം. അവിടെനിന്നും വരുന്ന അശാന്തിയുടേയും അറുംകൊലയുടേയും വാർത്തകൾ ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിക്കുന്നതാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വർഗീയ ഫാസിസ്റ്റ് സംഘടന നൽകുന്ന അടികൾക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കരുത്. അത്തരം മറുപടികൾ ചരിത്ര ദൗത്യമല്ല. കൊലപാതകവും അഴിമതിയും നമ്മെ തകർക്കാനുള്ള ആയുധമാക്കാൻ അവസരം നൽകരുത്. അതിനുള്ള രാഷ്ട്രീയ പക്വത ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ടാകണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഇടതും വലതും ഒന്നെന്ന് വരുത്തിതീര്‍ക്കാനുള്ള സ്ഥാപിത താല്‍പര്യക്കാരുടെ സംഘടിത നീക്കമാണിത്. ഇതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിയേണ്ടതുണ്ട്.
ഇത് ക്രമസമാധാന പ്രശ്‌നം മാത്രമല്ല. ശരിയായ രാഷ്ട്രീയ ദിശയില്‍ നിന്നുമുള്ള വ്യതിചലനം കൂടിയാണ്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് ഉയര്‍ത്തി കാണിക്കാന്‍ സാധിക്കുന്നില്ലെന്നും സി.പി.ഐക്ക് പരാതിയുണ്ടെന്നും ജനയുഗത്തിൽ പറയുന്നു. കൊല്ലും കൊലവിളിയും നടത്തിയ ജന്മിത്വത്തിനെതിരെ സംഘടിത ചെറുത്തുനില്‍പ്പുകളിലൂടെ ഉയര്‍ന്നുപൊന്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നിരായുധരാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനശൈലി അന്യമല്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
