Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനതാദൾ (എസ്​) സംസ്​ഥാന...

ജനതാദൾ (എസ്​) സംസ്​ഥാന കമ്മിറ്റി, ദേശീയ നേതൃത്വം പിരിച്ചുവിട്ടു

text_fields
bookmark_border
ജനതാദൾ (എസ്​) സംസ്​ഥാന കമ്മിറ്റി, ദേശീയ നേതൃത്വം പിരിച്ചുവിട്ടു
cancel

ബം​ഗ​ളൂ​രു: സി.​കെ. നാ​ണു അ​ധ്യ​ക്ഷ​നാ​യ ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ കേ​ര​ള ഘ​ട​കം പി​രി​ച്ചു​വി​ട്ട​താ​യി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. മാ​ത്യു ടി. ​തോ​മ​സ്​ അ​ധ്യ​ക്ഷ​നാ​യി പു​തി​യ അ​ഡ്​​ഹോ​ക്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. വൈ​സ്​​പ്ര​സി​ഡ​ൻ​റു​മാ​രാ​യി ജോ​സ്​ തെ​റ്റ​യി​ൽ, ജ​മീ​ല പ്ര​കാ​ശം, ജ​ന​റ​ൽ സെ​​ക്ര​ട്ട​റി​മാ​രാ​യി ബെ​ന്നി മൂ​ഞ്ഞേ​ലി, അ​ഡ്വ. വി. ​മു​രു​ക​ദാ​സ്, അ​ഡ്വ. ബി​ജി​ലി ജോ​സ​ഫ്, ട്ര​ഷ​റ​റാ​യി മു​ഹ​മ്മ​ദ്​ ഷാ ​എ​ന്നി​വ​രെ​യും നി​യ​മി​ച്ചു.

പാ​ർ​ട്ടി​യി​ലു​യ​ർ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജെ.​ഡി-​എ​സ്​ ദേ​ശീ​യ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ബി.​എം. ഫാ​റൂ​ഖ്​ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ച്​ സി.​കെ. നാ​ണു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നും നോ​ട്ടീ​സി​ന്​ മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ കേ​ര​ള ഘ​ട​കം ശ​ക്തി​പ്പെ​ടു​ത്താൻ ഒ​രു ന​ട​പ​ടി​യും സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ സ്വീകരിച്ചില്ല. പാ​ർ​ട്ടി​യെ അ​സ്​​ഥി​ര​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ ദേ​ശീ​യ നേ​തൃ​ത്വം, കോ​ർ ക​മ്മി​റ്റി​യു​മാ​യി നാ​ണു കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

എ​ൽ.​ഡി.​എ​ഫി​ലെ സോ​ഷ്യ​ലി​സ്​​റ്റ്​ ക​ക്ഷി​ക​ളു​ടെ ഏ​കീ​ക​ര​ണ​മാ​ണ്​ ത​െൻറ ല​ക്ഷ്യ​മെ​ന്നും ദേ​ശീ​യ​നേ​തൃ​ത്വം നിർബന്ധിച്ചതിനാലാണ്​ ചു​മ​ത​ല ഏ​റ്റതെ​ന്നും മാ​ത്യു ടി. ​തോ​മ​സ് 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Janata Dal SCK Nanu
Next Story