Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ‘ജനസ്പർശം’; അദാലത്ത് ഈമാസം 15 മുതൽ ഡിസംബർ 31 വരെ

text_fields
bookmark_border
VD Satheesan Government
cancel

തിരുവനന്തപുരം: സർക്കാറിന്‍റെ 100 ദിന കർമപദ്ധതികളിൽ 96.5 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. നടപ്പാക്കാനുദ്ദേശിച്ച 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തിയായി. ശേഷിക്കുന്ന 20 പദ്ധതികളും 90 ശതമാനത്തിലധികം പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി തയാറാക്കിയ ഡിജിറ്റൽ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരങ്ങൾ പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലായി നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയാണ് സർക്കാർ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പ്, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ആയുഷ്, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലെ പദ്ധതികൾ അവലോകനം ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ‘ജനസ്പർശം’ എന്ന പേരിൽ സമഗ്ര ഫയൽ അദാലത്ത് നടപ്പാക്കും. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയാണ് അദാലത്ത്. ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനൊപ്പം കാലതാമസത്തിന്റെ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. നിലവിൽ ലക്ഷക്കണക്കിന് ഇ-ഫയലുകളും നിരവധി ഫിസിക്കൽ ഫയലുകളും വിവിധ വകുപ്പുകളിൽ തീർപ്പാകാതെ കിടക്കുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഫയലുകൾ കെട്ടിക്കിടക്കുന്നതിന്റെ കാരണങ്ങൾ പഠിച്ച് ഭരണസംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരേ വിഷയവുമായി ബന്ധപ്പെട്ട ഫയലുകൾ വിവിധ വകുപ്പുകളിലേക്ക് ആവർത്തിച്ച് കൈമാറുന്നത് ഒഴിവാക്കാൻ നടപടിയെടുക്കും. നയപരമായ തീരുമാനങ്ങൾ നേരത്തേ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിൽ അണ്ടർ സെക്രട്ടറി തലത്തിൽത്തന്നെ വേഗത്തിൽ തീരുമാനമെടുക്കാനുള്ള സംവിധാനവും പരിഗണനയിലുണ്ട്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങൾ ചേർന്ന് തടസ്സങ്ങൾ പരിഹരിക്കും.

എക്‌സാലോജിക് മാസപ്പടി കേസില്‍ കോടതി വിധി അംഗീകരിക്കുമെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനും എതിരെ എഫ്‌.ഐ.ആര്‍ ഉടൻ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Janasparsham’ to clear pending files in government offices; Adalat from the 15th of this month to December 31
Next Story