Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂഞ്ഞാർ തെക്കേക്കരയിലെ...

പൂഞ്ഞാർ തെക്കേക്കരയിലെ ജനപക്ഷം പിന്തുണ വിവാദമാവുന്നു

text_fields
bookmark_border
janapaksham support in Poonjar South is controversial
cancel

ഈരാറ്റുപേട്ട: ജില്ലയിൽ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഭരണസമിതി തെരഞ്ഞെടുപ്പായിരുന്നു പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലേത്. ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന ഭരണസമിതിയിൽ ആര് ആരെ പിന്തുണക്കുമെന്ന് ധാരണയില്ലായിരുന്നു.

ജനപക്ഷത്തി​െൻറ പിന്തുണ വാങ്ങി അധികാരത്തിൽ വരി​െല്ലന്നാണ്​ തെരഞ്ഞെടുപ്പിന്​ മുമ്പേ ഇരുമുന്നണിയും പറഞ്ഞിരുന്നത്​. എന്നാൽ, ഗ്രാമപഞ്ചായത്തിൽ രണ്ട് ജനപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് ഇടതുപക്ഷ അംഗം സി.പി.എമ്മിലെ ജോർജ് മാത്യു അത്തിയാലി പ്രസിഡൻറായത്. പി.സി. ജോർജ് എം.എൽ.എയുടെ ജനപക്ഷത്തിന്​ നാലും എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ചും അംഗങ്ങളാണുള്ളത്.

പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഇരുമുന്നണിയും ജനപക്ഷവും സ്ഥാനാർഥിക​െള നിർത്തി മത്സരിച്ചു. എൽ.ഡി.എഫ് -അഞ്ച്, യു.ഡി.എഫ് -അഞ്ച്, ജനപക്ഷം -നാല് എന്നിങ്ങനെ മൂന്ന്​ കൂട്ടരും വോട്ടുനേടി. ഏറ്റവും കുറവ് വോട്ട് ലഭിച്ച ജനപക്ഷത്തി​െൻറ സ്ഥാനാർഥിയെ ഒഴിവാക്കി നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി മത്സരിച്ച ജോർജ് മാത്യു അത്തിയാലിയെ ജനപക്ഷം പാർട്ടിയിലെ രണ്ട് അംഗങ്ങൾ പിന്തുണക്കുകയായിരുന്നു. സജിമോൻ, ആനിയമ്മ സണ്ണി എന്നിവരാണ് സി.പി.എമ്മിന്​ അനുകൂലമായി വോട്ട് ചെയ്തത്.

ജനപക്ഷത്തി​െൻറ രണ്ട് വോട്ട്​ അസാധുവായി. കോൺഗ്രസിലെ റോജിക്ക് അഞ്ച്​ വോട്ട്​ ലഭിച്ചു. അങ്ങനെ സി.പി.എമ്മിലെ ജോർജ് മാത്യു അത്തിയാലി പ്രസിഡൻറാവുകയായിരുന്നു. വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലും ജനപക്ഷം പാർട്ടിയിലെ ഒരംഗം കേരള കോൺഗ്രസ്- എമ്മിന്​ അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

റെജി ഷാജിയാണ് വൈസ് പ്രസിഡൻറ്​. ഇതോടെ സി.പി.എം-ജനപക്ഷം അവിശുദ്ധ കൂട്ടുകെട്ട്​ പുറത്തുവന്നതായി കോൺഗ്രസ് വിമർശിക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് ചെയ്ത ഉപകാരത്തി​െൻറ പ്രത്യുപകാരമാണ് ഇപ്പോഴത്തെ പിന്തുണയെന്നും നിയമസഭ തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് പ്രതിഫലിക്കുമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അതേസമയം, ആരുമായും ധാരണകൾ ഉണ്ടായിരുന്നില്ലെന്നാണ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് മാത്യു അത്തിയാലി പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Janapakshampooonjar
News Summary - janapaksham support in Poonjar South is controversial
Next Story