Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഡി.പി.ഐയുമായി ഇനിയൊരു ബന്ധവുമില്ല -പി.സി. ജോർജ് 

text_fields
bookmark_border
pc-george
cancel

കോട്ടയം: എസ്.ഡി.പി.ഐ ഇത്ര വർഗീയവാദികളാണെന്ന് അറിഞ്ഞില്ലെന്നും ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും ജനപക്ഷം നേതാവ് പി.സി. ജോർജ്. എസ്.ഡി.പി.ഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ടെന്ന് ജോർജ് വ്യക്തമാക്കി. 

കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നും പി.സി. ജോർജ് ആരോപിച്ചു. 

കത്തോലിക സഭയിൽ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ജോർജ് പറഞ്ഞു. 13 തവണ ബലാത്സംഗം ചെയ്തപ്പോൾ മിണ്ടാതിരുന്ന കാമഭ്രാന്തിളകിയ സ്ത്രീ 14ാം തവണയാണോ കേസ് കൊടുക്കുന്നത്. കന്യാസ്ത്രീക്കെതിരെ ഒരു ബന്ധു ബിഷപ്പിന് കത്ത് നൽകിയിട്ടുണ്ട്. അവരുടെ ഭർത്താവുമായി ബന്ധമുണ്ടെന്നാണ് കത്തിലുള്ളത്. ആ കത്ത് തന്‍റെ തന്‍റെ കൈയിലുണ്ട്. ക്രൈസ്തവ സഭ ഇത്രയും പ്രതിസന്ധി നേരിട്ട സന്ദർഭമില്ലെന്നും ജോർജ് വ്യക്തമാക്കി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Janapaksham Leader PC George Avoid SDPI Relation -Kerala News
Next Story