Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനമഹാ യാത്രക്ക്​...

ജനമഹാ യാത്രക്ക്​ ഫണ്ട്​ നൽകിയില്ല; 10 മണ്ഡലം കമ്മിറ്റികൾ കോൺഗ്രസ്​ പിരിച്ച്​ വിട്ടു

text_fields
bookmark_border
ജനമഹാ യാത്രക്ക്​ ഫണ്ട്​ നൽകിയില്ല; 10 മണ്ഡലം കമ്മിറ്റികൾ കോൺഗ്രസ്​ പിരിച്ച്​ വിട്ടു
cancel

കണ്ണൂർ: കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രക്ക്​ ഫണ്ട്​ നൽകാത്തതി​​​​െൻറ പ േരിൽ 10 മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ട്​ കോൺഗ്രസ്​ നേതൃത്വം. കാസർഗോഡ്​്, കണ്ണൂർ ജില്ലകളിലെ മണ്ഡലം കമ്മിറ്റ ികളാണ്​ പിരിച്ച്​ വിട്ടത്​.

കാസർകോട്​ ജില്ലയിലെ മടിക്കൈ, പനത്തടി, കോടോംബേളൂര്‍, ദേലംപാടി, പൈവളിഗെ, എന്‍മകജെ, ചീമേനി, കണ്ണൂര്‍ ജില്ലയിലെ രാമന്തളി, എരമം കുറ്റൂര്‍, ചെങ്ങളായി എന്നീ മണ്ഡലം കമ്മിറ്റികളെയാണ് കെ.പി.സി.സി പ്രസിഡൻറി​​​​െൻറ നിര്‍ദേശപ്രകാരം പിരിച്ചുവിട്ടത്. പിരിച്ചുവിട്ട മണ്ഡലം കമ്മിറ്റികള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ഡി.സി.സി അധ്യക്ഷന്മാര്‍ക്ക് കെ.പി.സി.സി പ്രസിഡൻറ്​ നിർദേശം നല്‍കി.

ജനമഹാ യാത്രക്ക്​ 12,000 രൂപ വീതം പിരിച്ച്​ നൽകണമെന്നായിരുന്നു മണ്ഡലം കമ്മിറ്റികൾക്ക്​ നൽകിയ നിർദേശം. ഇതിൽ വീഴ്​ച വരുത്തിയ കമ്മിറ്റികൾക്ക്​ എതിരെയാണ്​ നടപടി. അതേസമയം, തുച്​ഛമായ തുക മാത്രമാണ്​ പിരിച്ച്​ നൽകാൻ ആവശ്യപ്പെട്ടതെന്ന്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതു പോലും നൽകാൻ കഴിയാത്ത നിർജീവമായ കമ്മിറ്റികളെയാണ്​ പിരിച്ച്​ വിട്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്​തമാക്കി​. തുടർച്ചയായി വരുന്ന പിരിവുകളിൽ കോൺഗ്രസ്​ പ്രാദേശിക നേതൃത്വത്തിന്​ അതൃപ്​തിയുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcckerala newsmalayalam newsMullapally ramachndranCongres
News Summary - Janamaha yathra fund collection-Kerala news
Next Story