പുഴയിൽ ഇറങ്ങിയ രജിലാൽ കാൽവഴുതി വീണു; രക്ഷിക്കാൻ ശ്രമിച്ച കനിഹയും ഒഴുകിപ്പോയി
text_fieldsപാലേരി (കോഴിക്കോട്): തിങ്കളാഴ്ച രാവിലെയാണ് രജിലാൽ ഭാര്യയെയും അവരുടെ ബന്ധുക്കളേയും കൂട്ടി കുറ്റ്യാടി പുഴയിൽ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ചവറം മൂഴി ഭാഗത്ത് എത്തിയത്. പുഴയിൽ ഇറങ്ങിയ രജിലാൽ കാൽ വഴുതി വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച കനിഹയും ഒഴുകിപ്പോയി. സമീപത്ത് റോഡ് പ്രവൃത്തി നടത്തുകയായിരുന്ന മലപ്പുറം സ്വദേശികളായ റിയാസും ഖാദറും ഓടിയെത്തി കനിഹയെ രക്ഷിച്ചു. എന്നാൽ, ചുഴിയിൽപ്പെട്ട രജിലാലിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
പ്രദേശവാസികളായ യുവാക്കൾ രജിലാലിനെ കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് കടിയങ്ങാട് കുളക്കണ്ടം പഴുപ്പട്ട രജിലാലും കനിഹയും കഴിഞ്ഞ മാസം 14ന് വിവാഹിതരായത്. എന്നാൽ, രണ്ടാഴ്ചത്തെ ദാമ്പത്യം മാത്രമായിരുന്നു വിധി കരുതിവെച്ചത്.
കനിഹ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രജിലാലിന്റെ മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. കുളപ്പുറത്ത് കൃഷ്ണദാസ് - രജനി ദമ്പതികളുടെ മകനാണ് രജിലാൽ. സഹോദരൻ: രധുലാൽ (ഗൾഫ്).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

