Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടിക്കറ്റ് കുറയും, പക്ഷേ സമയനഷ്ടം സഹിക്കേണ്ടിവരുമോ?, ജനശതാബ്ദി സൂപ്പർഫാസ്റ്റ് പദവി പിൻവലിക്കുന്നതിൽ യാത്രക്കാർക്ക് ആശങ്ക

text_fields
bookmark_border
ടിക്കറ്റ് കുറയും, പക്ഷേ സമയനഷ്ടം സഹിക്കേണ്ടിവരുമോ?, ജനശതാബ്ദി സൂപ്പർഫാസ്റ്റ് പദവി പിൻവലിക്കുന്നതിൽ യാത്രക്കാർക്ക് ആശങ്ക
cancel

കോഴിക്കോട്: ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിക്കുമ്പോൾ ടിക്കറ്റ് നിരക്ക് കുറയുമെങ്കിലും യാത്രക്കാർക്ക് ആശങ്ക. സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച ട്രെയിൻ ഇനി അനിയന്ത്രിതമായി പിടിച്ചിട്ട് തങ്ങളുടെ സമയം നഷ്ടമാവുമോ എന്നാണ് സ്ഥിരം യാത്രക്കാർ അടക്കമുള്ളവരുടെ ആശങ്ക.

കേരളത്തിലെ പ്രധാന പകൽ ട്രെയിൻ സർവീസുകളായ തിരുവനന്തപുരം–കോഴിക്കോട് (12075/12076), തിരുവനന്തപുരം–കണ്ണൂർ (12081/12082) ജനശതാബ്ദി എക്സ്പ്രസുകളുടെ സൂപ്പർഫാസ്റ്റ് പദവിയാണ് 2027 ജനുവരി 1 മുതൽ റെയിൽവേ ഒഴിവാക്കുന്നത്. സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് നിഷ്കർഷിച്ചിട്ടുള്ള ശരാശരി വേഗതയായ 55 കിലോമീറ്റർ ഇല്ലാത്തതുകൊണ്ടാണ് ജനശതാബ്ദി ട്രെയിനുകളെ എക്സ്പ്രസാക്കി തരംതാഴ്ത്തുന്നത്.

ലോകമാന്യ തിലക് - തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം - പട്ന ട്രെയിനുകളും വരുന്ന ജനുവരി മാസത്തിൽ സാധാരണ എക്സ്പ്രസ് ട്രെയിനുകളായി മാറും. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദിക്ക് 16376/16375 എന്നും തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിക്ക് 16380/16379 എന്നും പുതിയ ട്രെയിൻ നമ്പറുകളിലാവും ജനുവരി ഒന്നുമുതൽ ഓടുക. സൂപ്പർഫാസ്റ്റ് സർചാർജ് ഒഴിവാകുന്നതോടെ നോൺ എ.സി. ടിക്കറ്റുകൾക്ക് ഏകദേശം 15 രൂപയും എ.സി. ചെയർകാർ ടിക്കറ്റുകൾക്ക് 45 രൂപ വരെയും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമുണ്ടാകില്ല. അതിനാൽ പദവി മാറുന്നതുകൊണ്ട് മാത്രം ട്രെയിനിന്റെ വേഗത കുറയുകയോ യാത്രാസമയം കൂടുകയോ ചെയ്യണമെന്നില്ല. ടിക്കറ്റ് നിരക്ക് കുറയുന്നത് ആശ്വാസമാണെങ്കിലും ജനശതാബ്ദിയുടെ വേഗതയും സമയനിഷ്ഠയും നിലനിർത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ റെയിൽവേയും ജനപ്രതിനിധികളും സത്വര നടപടി സ്വീകരിക്കണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jan shatabdi superfast status withdrawn train fare malabar
Next Story