Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനശതാബ്ദി എക്‌സ്പ്രസ് എൻജിൻ തകരാറിലായി; ട്രെയിൻ ഗതാഗതം താളംതെറ്റിയത് രണ്ടര മണിക്കൂർ

text_fields
bookmark_border
ഷൊർണൂരിൽനിന്ന് മറ്റൊരു എൻജിൻ എത്തിയാണ് ട്രെയിൻ നീങ്ങിയത്
ജനശതാബ്ദി എക്‌സ്പ്രസ് എൻജിൻ തകരാറിലായി; ട്രെയിൻ ഗതാഗതം താളംതെറ്റിയത് രണ്ടര മണിക്കൂർ
cancel
Listen to this Article

വടക്കാഞ്ചേരി (തൃശൂർ): എൻജിൻ തകരാറിനെ തുടർന്ന് ജനശതാബ്ദി എക്സ്പ്രസ് വടക്കാഞ്ചേരി അകമലയിൽ രണ്ടര മണിക്കൂറോളം പിടിച്ചിട്ടു. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) ​​ട്രെയിനിന്റെ എൻജിന് വെള്ളിയാഴ്ച രാവിലെ 11.20ഓടെയാണ് തകരാർ സംഭവിച്ചത്.

ഇതേതുടർന്ന് പല ട്രെയിനുകളും വടക്കാഞ്ചേരി, മുളങ്കുന്നത്തുകാവ്, വള്ളത്തോൾ നഗർ, ഷൊർണൂർ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഷൊർണൂരിൽനിന്ന് മറ്റൊരു എൻജിൻ എത്തിച്ചാണ് ഉച്ചക്ക് 1.50ഓടെ ജനശതാബ്ദി എക്സ്പ്രസ് പോയത്.

ഇതോടെയാണ് മറ്റു ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. ഷൊർണൂരിൽ എത്തിയ ട്രെയിൻ പരിശോധനക്കുശേഷം വേറെ എൻജിൻ ഘടിപ്പിച്ചതിനുശേഷമാണ് യാത്ര തുടർന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jan Shatabdi Express engine breaks down; train services disrupted
Next Story